കൊവിഡിനെ നേരിടുന്നതിലെ മികവ് തുടരാനാവാട്ടെ'; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി ശശി തരൂര്‍

Web Desk   | Asianet News
Published : Jun 14, 2020, 01:51 PM ISTUpdated : Jun 14, 2020, 02:10 PM IST
കൊവിഡിനെ നേരിടുന്നതിലെ മികവ് തുടരാനാവാട്ടെ'; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി ശശി തരൂര്‍

Synopsis

വിദ്യാർത്ഥികളുടെ പരീക്ഷകൾ മാറ്റിവെക്കുന്നതും സ്കൂൾ വിദ്യാർത്ഥികളുടെ പഠഭാരം ലഘൂകരിക്കുന്നതും സംബന്ധിച്ച് ആലോചന നടത്താമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും ശശി തരൂർ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. പിണറായി വിജയന്റെ മകളുടെ വിവാഹത്തിന് ആശംസകൾ നേരുന്നതായും തരൂർ കുറിച്ചു.

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഓൺലൈൻ വിദ്യാഭ്യാസ സംവിധാനത്തെപ്പറ്റിയും പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച പ്രതിസന്ധികളെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയെന്ന് ശശി തരൂർ എംപി. കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷകൾ മാറ്റിവെക്കുന്നതും സ്കൂൾ വിദ്യാർത്ഥികളുടെ പഠനഭാരം ലഘൂകരിക്കുന്നതും സംബന്ധിച്ച് ആലോചന നടത്താമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും ശശി തരൂർ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. പിണറായി വിജയന്റെ മകളുടെ വിവാഹത്തിന് ആശംസകൾ നേരുന്നതായും തരൂർ കുറിച്ചു.

ഓൺലൈൻ വിദ്യാഭ്യാസം സംബന്ധിച്ച് വിദ്യാർത്ഥികളിൽ നിന്ന് നിരവധി പരാതികൾ ഉയരുന്നുണ്ട്. പ്രതിസന്ധികൾ മറികടന്നും പരീക്ഷയെഴുതാൻ സർവ്വകലാശാല വി​ദ്യാർഥികൾ നിർബന്ധിതരാകുന്നു. സൗകര്യങ്ങളില്ലെങ്കിൽ പോലും ഓൺലൈൻ സംവിധാനം വഴി വിദ്യാഭ്യാസം നേടണമെന്നത് വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാക്കുന്നു. കൊവിഡ് മഹാമാരിയുടെ സമയത്ത് ഇക്കാര്യങ്ങളിൽ ഇളവുകൾ വരുത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം അനുഭാവപൂർവ്വം പരി​ഗണിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി. ​ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങിവരുന്ന മലയാളികൾ വിമാനങ്ങൾ സംബന്ധിച്ച് നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും ചർച്ച നടത്തി. 

നമ്മുടെ എംബസികള്‍ കൊവിഡ് ടെസ്റ്റ് നടത്താന്‍ പര്യാപ്തരല്ല.   കേരളത്തിൽ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 81 കേസുകളിൽ 50 എണ്ണവും ഗൾഫിൽ നിന്നുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.  അത്തരം ആളുകളില്‍ നിന്ന് മറ്റ് യാത്രക്കാരിലേക്ക് രോഗം പകരുന്നതും അതിലൂടെ  വൈറസ് വ്യാപകമായി പടരുന്നതും സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കടുത്ത ആശങ്കയുണ്ട്.  കൊവിഡ് രോഗികള്‍ക്കായി മാത്രം പ്രത്യേക വിമാനം ഒരുക്കുന്നത് പ്രശ്നമല്ല. കേരളം അവരെ സുരക്ഷിതരായി നോക്കുമെന്ന് ഉറപ്പാണ്.  

ആരോഗ്യമുള്ളവരും രോഗബാധിതരായ ആളുകളും തമ്മില്‍ സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതാണ് പ്രധാന പ്രശ്നം. ഇത് എളുപ്പത്തിൽ പരിഹരിക്കാനാകാത്ത  സുപ്രധാന പ്രശ്നം ആണ്. എന്നാൽ കടുത്ത തീരുമാനങ്ങളെടുക്കുമ്പോള്‍ നല്ല ഭരണം കാഴ്ച വയ്ക്കാനാവും. ഈ പകർച്ചവ്യാധിയെ കൈകാര്യം ചെയ്യുന്നതിലും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിലും കേരളം മികച്ച റെക്കോർഡ് നിലനിർത്തുന്നുവെന്ന് ഉറപ്പുവരുത്തുകയാണ്. ഇതിന് മുഖ്യമന്ത്രിയെ ആശംസിക്കുന്നു.

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് ആശംസകള്‍ നേരുന്നു. 'കൊവിഡിന്റെ കാലത്തെ പ്രണയം' ഒരു പ്രത്യേക സന്തോഷം നൽകുന്നു! ഈ കൊവിഡ് കാലത്തും നമുക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്നും തരൂര്‍ കുറിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു
ആരാകും കൊച്ചി മേയര്‍? ദീപ്തി മേരി വര്‍ഗീസിന് സാധ്യതയേറുന്നു, നിര്‍ണായക കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം 23ന്