വിദ്യാർഥികളായി സതീശനും മന്ത്രിമാരും; ഐഐഎമ്മിലെ ക്ലാസ് ഇന്ന് അവസാനിക്കും

Published : Sep 05, 2026, 12:19 PM IST
VD Satheesan

Synopsis

2011 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കും ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു.

കോഴിക്കോട്: കോഴിക്കോട് ഐഐഎമ്മിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉള്ള പരിശീലനം ഇന്ന് സമാപിക്കും. ഉച്ചക്ക് ശേഷം മുഖ്യമന്ത്രി അടക്കമുള്ളവർ ഐഐഎം ക്യാമ്പസ് വിടും. ഐഐഎം ഡയറക്ടറുടെ നേതൃത്വതിൽ ദ്വിദിന ശിൽപശാലയാണ് മന്ത്രിമാർക്കായി സംഘടിപ്പിച്ചത്. എഐ കാലത്തെ നേതൃത്വം, ദുരന്ത നിവാരണം, കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും. ഇത് രണ്ടാം തവണയാണ് ഐഐഎമ്മിൽ മന്ത്രിമാർക്കായി ശിൽപശാല സംഘടിപ്പിക്കുന്നത്. 2011 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കും ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു.

മന്ത്രിമാരുടെ ഐഐഎം ക്ലാസ് ഭരണത്തിൽ ഗുണം ചെയ്യുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. പുതിയ വിഷയങ്ങളിൽ അടക്കമുള്ള പരിശീലനം ഭരണ ഏകോപനത്തിൽ ഉപകാരപ്പെടും. ഏറ്റവും കൂടുതൽ സംശയങ്ങൾ ചോദിച്ചത് ചെന്നിത്തലയാണെന്നും എല്ലാവരും മികച്ച വിദ്യാർഥികളെന്നും മന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിയേറ്ററിലെ തീവെട്ടിക്കൊള്ള: കൊച്ചിയിലെ മാളുകളിൽ ലീ​ഗൽ മെട്രോളജി റെയ്ഡ്: ഭക്ഷ്യമന്ത്രിയുടെ നിർദേശപ്രകാരം പരിശോധന
കേരള സർവകലാശാലയിലെ പൊലീസ് അതിക്രമം: എഐസിസി അധ്യക്ഷന് കത്തയച്ച് പിണറായി