സതീശൻ 16 മാസം മുമ്പേ 'പ്ലാൻ 63' ഹൈക്കമാൻഡിനെ അറിയിച്ചു, ജയിച്ചതും 63 സീറ്റ്; പഴയ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ

Published : May 10, 2026, 08:06 AM IST
satheesan plan 63

Synopsis

2025-ൽ വി ഡി സതീശൻ മുന്നോട്ടുവെച്ച 'പ്ലാൻ 63' നെക്കുറിച്ചുള്ള പഴയ വാർത്ത വൈറലാകുന്നു. 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 63 സീറ്റുകൾ നേടിയതോടെ, സതീശന്റെ ദീർഘവീക്ഷണത്തെ പ്രശംസിച്ച് അദ്ദേഹത്തിന്റെ അനുയായികൾ മുഖ്യമന്ത്രി സ്ഥാനത്തിനായി വാദിക്കുകയാണ്.

തിരുവനന്തപുരം: കേരളത്തിന്‍റെ മുഖ്യമന്ത്രി ആരെന്നതിൽ കോൺഗ്രസിൽ തര്‍ക്കം തുടരുമ്പോൾ 2025 ജനുവരി 23ന് ഏഷ്യാനെറ്റ് ന്യൂസ് നൽകിയ ഒരു വാർത്ത വൈറലാകുന്നു. 'സതീശന്‍റെ 'പ്ലാൻ 63'ന് ഹൈക്കമാൻഡ് പിന്തുണ, നിലപാടറിയിച്ച് സതീശൻ' എന്ന വാർത്തയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. സതീശൻ 2025ല്‍ തന്നെ കോണ്‍ഗ്രസിന് 63 സീറ്റ് എന്ന ലക്ഷ്യം മനസിൽ കണ്ടിരുന്നു 2026ല്‍ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കോണ്‍ഗ്രസിന് 63 സീറ്റ് തന്നെയാണ് ലഭിച്ചതെന്നുള്ളതാണ് ശ്രദ്ധേയം.

നിയമസഭാ തെര‍ഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയിക്കാനുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ 'പ്ലാൻ 63'ന് ഹൈക്കമാൻഡ് പിന്തുണ എന്നായിരുന്നു അന്നത്തെ വാർത്ത. പുതിയ തന്ത്രത്തിനെതിരെ പാർട്ടിക്കുളളിലെ ചില ഭാഗങ്ങളിൽ നിന്നും എതിർപ്പുയർന്നെങ്കിലും വകവെക്കാതെ മുന്നോട്ട് പോകാനുള്ള നിർദ്ദേശമാണ് സതീശന് ഹൈക്കമാൻഡിൽ നിന്ന് അന്ന ലഭിച്ചതെന്നാണ് വിവരം. വി ഡി സതീശനും തന്‍റെ നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. 2001ൽ കോൺഗ്രസ് നേടിയതാണ് 63 സീറ്റുകളെന്നും അത് നിലനിർത്തേണ്ടതുണ്ടെന്നും ഈ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചാൽ മാത്രമേ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാൻ കഴിയൂവെന്നാണ് അന്ന് സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചത്.

21 സിറ്റിംഗ് സീറ്റടക്കം കോൺഗ്രസിന് ജയിക്കാവുന്ന 63 സീറ്റുകളിലെ തന്ത്രങ്ങളായിരുന്നു അന്ന് വി ഡി സതീശൻ രാഷ്ട്രീയകാര്യ സമിതിൽ ഉന്നയിച്ചിരുന്നത്. കെപിസിസി രാഷ്ട്രീയകാര്യസമിതിയിൽ ഇതിനെതിരെ വലിയ വിമർശനവും ഉയർന്നു. ഇതാര് എവിടെ ചർച്ച ചെയ്ത് തീരുമാനിച്ചെന്ന് പറഞ്ഞായിരുന്നു രാഷ്ട്രീയകാര്യസമിതിയിൽ എ പി അനിൽകുമാർ പൊട്ടിത്തെറിച്ചത്. ഒറ്റക്ക് തീരുമാനമെടുക്കുന്ന ശൈലിയുടെ ഭാഗമായാണ് സതീശന്‍റെ പ്ലാൻ 63 എന്നായിരുന്നു അന്നത്തെ എതിർചേരിയുടെ പ്രധാന വിമർശനം.

16 മാസം മുമ്പേ വി ഡി സതീശൻ ഇങ്ങനെ ഒരു 63ന്‍റെ പദ്ധതി തയ്യാറാക്കി, ഹൈക്കമാൻഡിനെ അറിയിച്ചെങ്കിൽ അദ്ദേഹത്തിന്‍റെ ദീർഘ വീക്ഷണത്തിനും സംഘടന മികവിനും ലീഡർഷിപ്പിനും കയ്യടിക്കണം എന്നാണ് ഇപ്പോൾ സോഷ്യൽ മീ‍ഡിയയിൽ സതീശൻ അനുകൂലികളുടെ ആഹ്വാനം. ഒപ്പം മുഖ്യമന്ത്രി സ്ഥാനത്ത് ഏറ്റവും അര്‍ഹൻ വി ഡി തന്നെയാണെന്നും ഈ വാര്‍ത്ത പങ്കുവെച്ച് സതീശൻ അനുകൂലികൾ അവകാശപ്പെടുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എംഎൽഎമാർക്കിടയിൽ ഭൂരിപക്ഷം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല; അഞ്ചു കൊല്ലം യുഡിഎഫിനെ ഒന്നിച്ചു നിറുത്താൻ കഴിഞ്ഞെന്ന് വി ഡി സതീശൻ
ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ സഞ്ചരിച്ച കാറും ബൈക്കും കുട്ടിയിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം