ഉപലോകയുക്തമാർക്കെതിരെ ഗുരുതര പരാതിയുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Published : Sep 01, 2023, 01:15 AM IST
ഉപലോകയുക്തമാർക്കെതിരെ ഗുരുതര പരാതിയുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Synopsis

പുസ്തകത്തിൽ മുൻ എംഎൽഎയുമായുള്ള അടുപ്പം ഉപലോകയുക്തമാരായ ബാബു പി ജോസഫും ഹാറൂൺ അൽ റഷീദും എടുത്തു പറയുന്നുണ്ടെന്നും പരാതിയിൽ പറയുന്നു

തിരുവനന്തപുരം: ഉപലോകയുക്തമാർക്കെതിരെ ഗുരുതര പരാതിയുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. മുൻ എംഎൽഎ കെ കെ രാമചന്ദ്രന്റെ ജീവചരിത്രം ഉപലോകയുക്ത ജസ്റ്റിസ് ബാബു പി ജോസഫ് പ്രകാശനം ചെയ്തെന്നാണ് പരാതി. ​ഗവർണർക്കാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പരാതി നൽകിയിട്ടുള്ളത്. പുസ്തകത്തിൽ മുൻ എംഎൽഎയുമായുള്ള അടുപ്പം ഉപലോകയുക്തമാരായ ബാബു പി ജോസഫും ഹാറൂൺ അൽ റഷീദും എടുത്തു പറയുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും രാമചന്ദ്രന്റെ കുടുംബത്തിനും ആനുകൂല്യം കിട്ടിയ കേസ് ലോകയുക്ത പരിഗണനയിലുണ്ട്. ഫണ്ട് വക മാറ്റൽ കേസിലെ വിധി പറയൽ വിലക്കണം എന്ന ആവശ്യവും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഉയർത്തിയിട്ടുണ്ട്.

അതേസമയം,  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയതിൽ ഹര്‍ജിക്കാരൻ ആര്‍ എസ് ശശികുമാര്‍ നൽകിയ ഇടക്കാല ഹര്‍ജി കഴിഞ്ഞ മാസം ലോകായുക്ത തള്ളിയിരുന്നു. ഹർജിക്കാരൻ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞ് നടക്കുകയാണെന്ന് ലോകായുക്ത വിമർശിച്ചു. തുടർന്ന് ദുരിതാശ്വാസ നിധി കേസ് മൂന്നംഗ ബഞ്ച് വിധി പറയാൻ മാറ്റി. മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചട്ടങ്ങള്‍ ലംഘിച്ച് പണം വകമാറ്റിയെന്ന കേസ് പരിഗണിക്കുന്നതിനിടെ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടന്നത്.

രണ്ടംഗ ബഞ്ചിൽ ഭിന്നാഭിപ്രയമുണ്ടായപ്പോഴാണ് കേസ് മൂന്നംഗ ബഞ്ചിന് വിട്ടത്. ഹർജി ലോകായുക്തയിൽ നിലനിൽക്കുമോയെന്ന് വീണ്ടും പരിശോധിക്കാനുള്ള മൂന്നംഗ ബഞ്ചിന്റെ തീരുമാനത്തിൽ വ്യക്തത തേടി ഹർജിക്കാരൻ നൽകിയ ഇടക്കാല ഹ‍ർജിയാണ് ലോകായുക്ത തള്ളിയത്. ഹര്‍ജിക്കാരനും അഭിഭാഷകനും എതിരെ ലോകായുക്ത രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

രണ്ടംഗ വിധിയിൽ തന്നെ കാര്യങ്ങൾ വ്യക്തമാണെന്നിരിക്കെ ഹര്‍ജിക്കാരന്‍റെ നീക്കം കുത്തിത്തിരിപ്പ് ലക്ഷ്യമിട്ടാണ്. ഇത് കോടതിയുടെ സമയം അപഹരിക്കലാണ്. ലോകായുക്ത നിയമം അറിയില്ലെങ്കിൽ പോയി നിയമം പഠിച്ച് വരണമെന്ന് അഭിഭാഷകനും വിമര്‍ശനം കേട്ടു. കോടതിയെ പോലും മോശമാക്കുന്ന രീതിയിലാണ് അഭിഭാഷകന്‍റെ വാദമെന്നും ലോകായുക്ത വിമർശിച്ചിരുന്നു. 

മഴ മേഘങ്ങൾ അകന്നു നിന്ന ഓ​ഗസ്റ്റ്, കേരളത്തിലെ മഴക്കണക്കുകൾ ശരിക്കും ആശങ്കപ്പെടുത്തും; പൂ‍ർണ വിവരങ്ങൾ അറിയാം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ