ജസ്റ്റിസ് എസ്‌‌‌വി ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും; സുപ്രീം കോടതി കൊളീജിയം ശുപാർശ

Published : Apr 19, 2023, 10:50 PM ISTUpdated : Apr 21, 2023, 09:59 PM IST
ജസ്റ്റിസ് എസ്‌‌‌വി ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും; സുപ്രീം കോടതി കൊളീജിയം ശുപാർശ

Synopsis

മദ്രാസ് ഹൈക്കോടി ചീഫ് ജസ്റ്റിസായി എസ് മുരളിധറിനെ നിയമിക്കാനുള്ള ശുപാർശ സുപ്രീം കോടതി കൊളീജിയം തിരിച്ചു വിളിച്ചു

ദില്ലി: ജസ്റ്റിസ്‌ എസ്‌‌‌വി ഭട്ടിയെ  കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. നിലവിലെ ചീഫ് ജസ്റ്റിസ് മണികുമാർ കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഭട്ടിയെ ചീഫ് ജസ്റ്റിസാക്കാൻ കൊളീജിയം തീരുമാനിച്ചത്. അതേസമയം മദ്രാസ് ഹൈക്കോടി ചീഫ് ജസ്റ്റിസായി എസ് മുരളിധറിനെ നിയമിക്കാനുള്ള ശുപാർശ സുപ്രീം കോടതി കൊളീജിയം തിരിച്ചു വിളിച്ചു. ശുപാർശയിൽ കേന്ദ്ര സർക്കാർ തീരുമാനം എടുക്കാത്ത സാഹചര്യത്തിലാണ് ശുപാർശ തിരിച്ചു വിളിച്ചത്. മുരളീധറിന് വിരമിക്കാൻ ഇനി നാലു മാസം കൂടി മാത്രമേ ബാക്കിയുള്ളൂവെന്നത് പരിഗണിച്ചാണ് സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനം. 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം