കെ.എ.എസിലെ ഇരട്ടസംവരണം: ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു

Published : Sep 08, 2022, 04:16 PM ISTUpdated : Sep 08, 2022, 04:20 PM IST
കെ.എ.എസിലെ ഇരട്ടസംവരണം: ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു

Synopsis

സമസ്ത നായർ സമാജം ഉൾപ്പടെയുള്ള സംഘടനകളാണ ്ഇരട്ട സംവരണത്തിനെതിരെ സ്പ്രീംകോടതിയിൽ എത്തിയത്.

ദില്ലി; കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലെ ഇരട്ട  സംവരണത്തിന് എതിരായ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി വെച്ചു. ചൊവ്വാഴ്ച്ച കേസ് പരിഗണിക്കാമമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.ഹർജിക്കാരുടെ അഭിഭാഷകരിൽ ഒരാൾ  ഇല്ലാതിരുന്ന പശ്ചാത്തലത്തിലാണ്  ഇത് പരിഗണിക്കുന്നത് കോടതി മാറ്റിയത്. കെഎഎസിൽ സർക്കാർ സർവീസിലുള്ളവരെ പരിഗണിക്കുമ്പോൾ വീണ്ടും സംവരണം നൽകുന്നത് ഹൈക്കോടതി ശരിവെച്ചതിന് എതിരായ ഹർജിയാണ ് സുപ്രീംകോടതി പരിഗണിക്കുന്നത്. സമസ്ത നായർ സമാജം ഉൾപ്പടെയുള്ള സംഘടനകളാണ ്ഇരട്ട സംവരണത്തിനെതിരെ സ്പ്രീംകോടതിയിൽ എത്തിയത്.

മുതലപ്പൊഴിയിൽ കാണാതായ യുവാക്കൾക്കായി തെരച്ചിൽ തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് കാണാതായ മൂന്ന് പേർക്കായി തെരച്ചിൽ തുടരുന്നു. വിഴിഞ്ഞം ചവറ എന്നിവിടങ്ങളിൽ നിന്ന് കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ച് പുലിമുട്ടിലെ കല്ലുകൾ നീക്കി പരിശോധിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇന്ന് അദാനി പോർട്ടിൽ നിന്നും വലിയ ക്രെയിനെത്തിച്ചും തെരച്ചിൽ ആരംഭിച്ചു. 

മുതലപ്പൊഴിയിൽ അപകടം നടന്ന് ഇന്നേയ്ക്ക് നാല് ദിവസമായി. നേവിയും, കോസ്റ്റ്ഗാർഡും, തീരദേശ പൊലീസും, മറൈൻ എൻഫോഴ്സ്മെന്‍റും മത്സ്യത്തൊഴിലാളികളായ നാട്ടുകാരും എല്ലാം ചേർന്ന് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണ്. മൂന്ന് ചെറുപ്പാക്കരെയോർത്ത് നൊമ്പരപ്പെട്ടിരിക്കുകയാണ് തിരുവോണ നാളിലും പെരുമാതുറ.  

ആളുകൾ കുടുങ്ങിക്കിടക്കുന്നുവെന്ന് കരുതുന്ന ഭാഗത്ത്  പുലിമുട്ടിലെ  കല്ലും വലയുടെ അവശിഷ്ടങ്ങളും വടവും മാറ്റിനോക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അതിനായി വിഴിഞ്ഞം അദാനി പോർട്ടിൽ  നിന്നും  ചവറ കെഎംഎംഎല്ലിൽ നിന്നും കൂറ്റൻ ക്രെയിനുകൾ എത്തിച്ചു. ഈ ക്രെയിനുകൾക്ക്  പുലിമുട്ടിലേക്ക് കടന്നുവരാൻ വഴിയൊരുക്കാൻ  മരങ്ങൾ വരെ പിഴുതുമാറ്റിയാണ് രക്ഷാപ്രവർത്തനം നീങ്ങുന്നത്. എന്നാൽ ഇത്ര ദിവസം കഴിഞ്ഞും ഒരാളെ പോലും കണ്ടെത്താൻ സാധിക്കാത്തത് നാട്ടുകാരേയും നിരാശരാക്കുന്നു

PREV
Read more Articles on
click me!

Recommended Stories

'നിയമപോരാട്ടത്തിലെ രണ്ട് നിഴലുകൾ': വിധി കേൾക്കാനില്ലാത്ത ആ രണ്ടുപേര്‍, നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലെത്തിച്ച പിടി തോമസും ബാലചന്ദ്രകുമാറും
കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി