Asianet News MalayalamAsianet News Malayalam

'അധോലോകത്ത്' പോലീസ് റെയ്ഡ് ! മാരകലഹരിവസ്തുവായ എം.ഡി.എം.എ യും കഞ്ചാവുമായി നാല് പേർ പിടിയില്‍

തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും , വെഞ്ഞാറമൂട് പോലീസും നടത്തിയ സംയുക്ത പരിശോധനയിൽ മാരകലഹരിവസ്തുവായ എം.ഡി.എം.എ യും കഞ്ചാവും പിടികൂടി.  

police raid at vembayam dress shop police seized huge amount of drug
Author
First Published Sep 7, 2022, 1:08 PM IST

തിരുവനന്തപുരം: വെമ്പായം ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന അധോലോകം എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും , വെഞ്ഞാറമൂട് പോലീസും നടത്തിയ സംയുക്ത പരിശോധനയിൽ മാരകലഹരിവസ്തുവായ എം.ഡി.എം.എ യും കഞ്ചാവും പിടികൂടി.  

സ്ഥാപന ഉടമയും , ക്രിമിനൽ കേസ്സ് പ്രതികളും ഉൾപ്പെടെ നാല് പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. വസ്ത്രവ്യാപാര സ്ഥാപന ഉടമ വെമ്പായം  സ്വദേശി ബിനു (37) , വെമ്പായം കുതിരക്കുളം പുതുവൽപുത്തൻവീട്ടിൽ റിയാസ് (വയസ്സ്38) , തേമ്പാംമൂട് പാലാംകോണം പെരുമലയിൽ സുഹൈൽ (25) പിരപ്പൻകോട് മീനാറ വിള'വീട്ടിൽ ഷംനാദ് (40) എന്നിവരാണ് പിടിയിലായത്. 

ഇവരിൽ  നിന്നും 2.1 ഗ്രാം എം.ഡി.എം.എ യും ,320  ഗ്രാം കഞ്ചാവും, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന 60 പാക്കറ്റ് ഒസിബി പേപ്പറ്റുകളും പിടിച്ചെടുത്തു.  വെമ്പായം കേന്ദ്രീകരിച്ച് മാരക ലഹരിവസ്തുക്കളുടെ വിപണനവും ഉപഭോഗവും നടക്കുന്നതായി തിരുവനന്തപുരം റൂറൽ എസ്സ്.പി ഡി.ശിൽപ്പ ഐ.പി.എസ്സ് ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനവും പരിസരവും ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. 

വിൽപ്പനക്കായി ലഹരി വസ്തുക്കൾ എത്തിയാൽ വാങ്ങാൻ വരുന്നവർക്ക് അടയാളം നൽകുന്നതിനായി സ്ഥാപനത്തിൽ പ്രത്യേകം ലൈറ്റുകൾ  ക്രമീകരിച്ചിരുന്നു. ഇത് മനസ്സിലാക്കിയാണ് അന്വേഷണസംഘവും ഇവരെ വലയിലാക്കിയത്. റൂറൽ പോലീസ്   ലഹരിമാഫിയകൾക്കെതിരെ തുടരുന്ന ശക്തമായ  നടപടികളുടെ ഭാഗമായാണ് ഇവരും പിടിയിലാകുന്നത്. 

കഴിഞ്ഞ മാസം വെഞ്ഞാറമൂട് ജംഗ്ഷന് സമീപം വാടക വീടെടുത്ത് ലഹരി വ്യാപാരം നടത്തി വന്നിരുന്ന വൻ സംഘത്തെ ഡാൻസാഫ് ടീമും വെഞ്ഞാറമൂട് പോലീസും ചേർന്ന് പിടികൂടിയിരുന്നു. ഇവരിൽ നിന്നും 200 കിലോയിലതികം  കഞ്ചാവും  പിടിച്ചെടുത്തിരുന്നു.

1200 കോടിയുടെ മെത്താംഫെറ്റമൈന്‍ ലഹരിമരുന്ന്, 2 അഫ്ഗാന്‍ സ്വദേശികള്‍ പിടിയില്‍

മലദ്വാരത്തില്‍ ഒളിപ്പിച്ച് നാട്ടില്‍ നിന്ന് കൊണ്ടുവന്ന മയക്കുമരുന്നുമായി പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍

Follow Us:
Download App:
  • android
  • ios