Asianet News MalayalamAsianet News Malayalam

ഓണം വെളുക്കുമോ...; റെഡ് അലർട്ട് പിൻവലിച്ചു, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് മാത്രം

വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍പുറപ്പെടുവിച്ച റെഡ് അലര്‍ട്ടാണ് പിന്‍വലിച്ചത്.

red alert withdrawn in kerala
Author
First Published Sep 7, 2022, 1:17 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ സാധ്യത മുന്‍നിര്‍ത്തി കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍പുറപ്പെടുവിച്ച റെഡ് അലര്‍ട്ടാണ് പിന്‍വലിച്ചത്.  മധ്യ, വടക്കൻ കേരളത്തിൽ കൂടുതൽ മഴക്ക് സാധ്യതയുണ്ട്. 6 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.  നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. 

അതേസമയം, തെക്കൻ കർണാടകക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നതിനാല്‍ അടുത്ത 24 മണിക്കൂറിനുളിൽ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യത. ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ അടുത്ത 48 മണിക്കൂറിനുള്ളിൽ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. ഇതിന്റെ ഫലമായി  കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നും ഐഎംഡി മുന്നറിയിപ്പ് നല്‍കി. തിരുവോണ ദിനത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.

 

Follow Us:
Download App:
  • android
  • ios