
ദില്ലി: സുപ്രീംകോടതി ജസ്റ്റിസുമാരുടെ നിയമനത്തിൽ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി കൊളീജിയം. അഭിഭാഷകരുടെ ലൈംഗിക ആഭിമുഖ്യമോ, നവമാധ്യമങ്ങളിലെ പ്രതികരണമോ ജഡ്ജി നിയമത്തിന് മാനദണ്ഡമല്ലെന്ന് സുപ്രിം കോടതി കൊളിജീയം വ്യക്തമാക്കി. നേരത്തെ ഇക്കാരണങ്ങൾ കാട്ടി കേന്ദ്രം തിരിച്ചയച്ച പേരുകൾ കേന്ദ്രം വീണ്ടും ശുപാർശ ചെയ്യുകയും ചെയ്തു. സ്വവർഗ്ഗാനുരാഗിയായ സൗരബ് കിർപാലിനെ ദില്ലി ഹൈക്കോടതി ജഡ്ജിയാക്കാനുള്ള നിർദ്ദേശം കേന്ദ്രം മടക്കിയ സാഹചര്യത്തിലാണ് കൊളീജിയം നിലപാട് കടുപ്പിച്ചിരിക്കുന്നത്.
ബോംബൈ ഹൈക്കോടതിയിലേക്ക് അഭിഭാഷകൻ സോമശേഖർ സുന്ദരേശൻ പേര് വീണ്ടും ശുപാർശ ചെയ്താണ് കൊളിജീയം കുറിപ്പ് അയച്ചിരിക്കുന്നത്. സ്വവർഗ്ഗാനുരാഗിയായ സൗരബ് കിർപാലിനെ ദില്ലി ഹൈക്കോടതി ജഡ്ജിയാക്കാനുള്ള നിർദ്ദേശം കൊളീജിയം മൂന്നാം തവണയും ആവർത്തിച്ചിരുന്നു. കൊൽക്കത്ത ഹൈക്കോടതിയിൽ ജഡ്ജിമാരാക്കാനുള്ള രണ്ട് അഭിഭാഷകരുടെ പേരുകളും മൂന്നാം തവണയും കൊളിജീയം ആവർത്തിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam