
പാലക്കാട്: പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിഒ എച്ച്ആർഡിഎസിന് എതിരെ അന്വേഷണത്തിന് ഉത്തരവ്. ആദിവാസികളുടെ പട്ടയഭൂമി കയ്യേറിയത് അന്വേഷിക്കാന്‍ എസ്‍സി എസ്‍ടി കമ്മീഷനാണ് ഉത്തരവിട്ടത്. ഭൂമി തട്ടിയെടുത്തത് പരിശോധിച്ച് കേസ് എടുക്കണമെന്നാണ് നിര്‍ദ്ദേശം. ഒറ്റപ്പാലം സബ് കളക്ടർ അന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണം. എച്ച്ആര്‍ഡിഎസ് അട്ടപ്പാടിയിൽ ആദിവാസികൾക്കായി നിർമ്മിക്കുന്നത് വാസയോഗ്യമല്ലാത്ത വീടുകളാണ്. ഇനി നിർമാണത്തിന് അനുമതി നല്‍കരുതെന്നും കളക്ടർക്ക് നിർദേശം നല്‍കി. എച്ച്ആർഡിഎസിലെ സോഷ്യൽ റെസ്പോൻസിബിലിറ്റി ഡയറക്ടറാണ് സ്വപ്ന സുരേഷ്.