പട്ടികജാതി ക്ഷേമപദ്ധതിയില്‍ നിന്ന് തട്ടിയത് 1.04 കോടി രൂപ; പണം വകമാറ്റിയത് 24 അക്കൗണ്ടുകളിലേക്ക്

Published : Aug 07, 2021, 07:42 AM ISTUpdated : Aug 07, 2021, 07:48 AM IST
പട്ടികജാതി ക്ഷേമപദ്ധതിയില്‍ നിന്ന് തട്ടിയത് 1.04 കോടി രൂപ; പണം വകമാറ്റിയത് 24 അക്കൗണ്ടുകളിലേക്ക്

Synopsis

അർഹരുടെ അക്കൗണ്ടിലേക്കാണെങ്കിൽ ഒരു പ്രാവശ്യം മാത്രമേ പണം കൈമാറുകയുള്ളൂ. എന്നാൽ നിരവധി തവണ പണം കൈമാറ്റം ചെയ്തിട്ടുള്ള 24 അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് ഒരു കോടിയിൽപ്പരം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ വഴി പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് നൽകിയിരുന്ന ക്ഷേമ പദ്ധതികളിൽ നടന്നത് ഒരു കോടി നാല് ലക്ഷം രൂപയുടെ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. പട്ടിക ജാതി വകുപ്പ് നടത്തിയ ഓഡിറ്റിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയത്. 75 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ. പ്രധാന പ്രതിയായ എൽഡി ക്ലർക്ക് യു ആർ രാഹുലിൻറെയും സുഹൃത്തുക്കളുടെയും 24 അക്കൗണ്ടുകളിലേക്കാണ് പണം വകമറ്റിയതെന്നാണ് ഓഡിറ്റിൽ കണ്ടെത്തി.

നിർദ്ധനരായവർക്ക് സർക്കാർ നൽകുന്ന ധനസഹായമാണ് ഒരു ഉദ്യോസ്ഥനും താൽക്കാലിക ജീവനക്കാരും ചേർന്ന് തട്ടിയെടുത്തത്. നഗരസഭ വഴിയാണ് വിവിധ ധനസഹായങ്ങള്‍ വിതരണം ചെയ്തിരുന്നത്. വിവാഹ ധനസഹായം, മിശ്രവിവാഹ ധനസഹായം, പഠനമുറി നിർമ്മാണം, ചകിത്സ സഹായം, വെള്ളപ്പൊക്ക സഹായം എന്നിവയ്ക്കാണ് അപേക്ഷകർക്ക് പണം നൽകിയിരുന്നത്. പട്ടിക ജാതി വകുപ്പിൽ നിന്നും നഗരസഭയിലേക്ക് ഡെപ്യൂട്ടേഷനിലെത്തിയ എ.ഡി ക്ലർക്ക് രാഹുലും എസ് സി പ്രൊമോട്ടർമാരും ചേർന്നാണ് പണം തട്ടിയത്. അപേക്ഷരുടെ പേരുണ്ടെങ്കിലും അക്കൗണ്ട് നമ്പറുകളെല്ലാം രാഹുലിന്‍റെയും സുഹൃത്തുക്കളുടെയും ബന്ധുക്കളെയുമാണ്. ഇങ്ങനെ വിവിധ പദ്ധതികള്‍ വഴി അർഹരുടെ കൈകളിലേക്കെത്തേണ്ട ഒരു കോടി നാല് ലക്ഷത്തി 72.600 രൂപയാണ് പ്രതികള്‍ വകമാറ്റിയത്. 24 അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയിരിക്കുന്നത്.

അർഹരുടെ അക്കൗണ്ടിലേക്കാണെങ്കിൽ ഒരു പ്രാവശ്യം മാത്രമേ പണം കൈമാറുകയുള്ളൂ. എന്നാൽ നിരവധി തവണ പണം കൈമാറ്റം ചെയ്തിട്ടുള്ള 24 അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് ഒരു കോടിയിൽപ്പരം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. 180 അപേക്ഷകരുടെ പണം തട്ടിയെടുത്തുവെന്നാണ് വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ തട്ടിപ്പിന്‍റെ വ്യാപ്തി ഇനിയും ഉയരാനാണ് സാധ്യതയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓഡിറ്റ് റിപ്പോർട്ട് കൂടുതൽ അന്വേഷണത്തിനായി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. മുഖ്യപ്രതി രാഹുൽ ഇപ്പോള്‍ റിമാൻഡിലാണ്. അർഹതയിലുള്ള ചില അപേക്ഷകരെ പല കാരണങ്ങള്‍ പറഞ്ഞ് രാഹുൽ മടക്കി അയച്ച ശേഷം അവരുടെ പേരിൽ പണം ചില അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ അക്കൗണ്ടുകളുടെ വിവരങ്ങള്‍ അറിയാൻ അപേക്ഷകരുയെല്ലാം മൊഴിയെടുക്കേണ്ടിവരുമെന്ന് പൊലീസ് പറയുന്നു. 2016-2020 നവംബർ മാസം വരെ വിവിധ പദ്ധതികള്‍ക്ക് അപേക്ഷ നൽകിയവരെ കുറിച്ച് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ട്രഷറിയിൽ നിന്നുള്ള പണമിടപാടിന്‍റെ രേഖകളും പരിശോധിക്കുന്നുണ്ട്. ഓരോ അപേക്ഷയും പരിശോധിച്ചാലേ 24 അക്കൗണ്ടിന് പുറമേ മറ്റേതെങ്കിലും അക്കൗണ്ടുകളിുലേക്ക് പണം വകമാറ്റിയിട്ടുണ്ടോയെന്ന് വ്യക്തമാവുകയുളളൂ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒറ്റപ്പാലത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു, സ്കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധുവിന് ഗുരുതര പരിക്ക്
ആലപ്പുഴയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം