വാക്ക് പാലിച്ച് പിണറായി സര്‍ക്കാര്‍; അടുത്തവര്‍ഷത്തേക്കുള്ള പാഠപുസ്തകം തയ്യാര്‍

By Web TeamFirst Published Mar 1, 2020, 5:24 PM IST
Highlights

മൂന്നു കോടി ഇരുപത്തിയൊൻപതു ലക്ഷം പുസ്തകങ്ങൾ ഒന്നാം വാല്യത്തിൽ പെട്ടതാണ്

ഇതിൽ ഒരു കോടി അറുപത്തിയഞ്ചു ലക്ഷം പുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി

കൊച്ചി: അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങി. പുസ്തക വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ നിർവഹിച്ചു. മൂന്ന് വാല്യങ്ങളായി നാലു കോടി തൊണ്ണൂറ്റി നാലു ലക്ഷം പാഠപുസ്തകങ്ങളാണ് കേരള ബുക്ക്സ് ആൻറ് പബ്ലിക്കേഷൻസ് സൊസൈറ്റി വഴി അച്ചടിച്ച് വിതരണം ചെയുന്നത്.

മൂന്നു കോടി ഇരുപത്തിയൊൻപതു ലക്ഷം പുസ്തകങ്ങൾ ഒന്നാം വാല്യത്തിൽ പെട്ടതാണ്. ഇതിൽ ഒരു കോടി അറുപത്തിയഞ്ചു ലക്ഷം പുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. മാർച്ച് ആദ്യവാരം തന്നെ പുസ്തങ്ങൾ സ്കൂളുകളിലെത്തും. ഏപ്രിൽ പതിനഞ്ചിനു മുമ്പ് വിതരണം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലുവ അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളായ ശ്രീഹരിക്കും അശ്വിനിക്കും പുസ്തകങ്ങള്‍ കൈമാറി വിതരണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കെ ബി പി എ സി ലെ ജീവനക്കാർക്ക് മിനിമം വേതനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പാക്കണമെന്ന് ചടങ്ങിൽ പ്രതിപക്ഷ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. കെബിപിഎസിന്‍റെ നാൽപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന പ്രത്യേക തപാൽ കവറിന്‍റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

click me!