
ദില്ലി: ദില്ലിയിലെ കലാപബാധിത പ്രദേശങ്ങള്‍ നാളെ കോണ്‍ഗ്രസ് എംപിമാര്‍ സന്ദര്‍ശിക്കുമെന്ന് കെ മുരളീധരന്‍ എംപി. കലാപത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവെക്കണമെന്നതായിരിക്കും കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്‍റിലെ നിലപാട്. പൗരത്വഭേദഗതിക്കെതിരായ സമരങ്ങളും ദില്ലി കലാപവും ലോക്സഭയിൽ ഉന്നയിക്കും.
കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയും ഒപ്പം പ്രിയങ്ക ഗാന്ധിയും ഡൽഹിയിലുണ്ട്. രാഹുൽ ഗാന്ധി എവിടെയെന്ന ചോദ്യം തരംതാണതാണ്. കനയ്യകുമാറിനെ വിചാരണ ചെയ്യാനുള്ള ദില്ലി സർക്കാരിന്‍റെ അനുമതി തെറ്റാണ്. ദില്ലി സര്‍ക്കാറിന്‍റെ തീരുമാനത്തില്‍ പിണറായിയുടെ പ്രതികരണമറിയാല്‍ ആഗ്രഹമുണ്ടെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.