സ്കൂൾ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്, കാര്‍ യാത്രികരുടെ നില ഗുരുതരം

Published : Dec 04, 2025, 12:12 PM IST
School bus accident

Synopsis

രാവിലെ 9 മണിയോടെ ചൂണ്ടൽ പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ വരികയായിരുന്ന സ്കൂൾ ബസ്സും കൂട്ടിയിടിച്ചായിരുന്നു അപകടം.

തൃശൂർ: തൃശൂർ കുന്നംകുളം ചൂണ്ടലിൽ സ്കൂൾ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ച് പേർക്ക് അപകടത്തില്‍ പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെ ചൂണ്ടൽ പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ വരികയായിരുന്ന സ്കൂൾ ബസ്സും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റ സ്കൂൾ വിദ്യാർത്ഥിനികളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും കാർ യാത്രക്കാരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാർ യാത്രക്കാരുടെ നില ഗുരുതരമാണ്.

PREV
Read more Articles on
click me!

Recommended Stories

ദിലീപ് കാവ്യയുടെ നമ്പറുകള്‍ സേവ് ചെയ്തത് പല പേരുകളിൽ, ക്വട്ടേഷന് കാരണം നടിയുടെ വെളിപ്പെടുത്തൽ; നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ
സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍; തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് സർക്കാർ, തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി