
കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 16 വർഷം കഠിന തടവും, 35000 രൂപ പിഴയും. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സബിൻ രാജിനേ ആണ് പെരുമ്പാവൂർ സ്പെഷ്യൽ അതിവേഗ കോടതി ജഡ്ജി ശിക്ഷിച്ചത്. 2021 ജനുവരിയിൽ തടിയിട്ട പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത മിസ്സിംങ്ങ് കേസിൻ്റെ അന്വേഷണത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി മനസ്സിലാകുന്നത്. തുടർന്ന് വേളാങ്കണ്ണിയിലെ ഒരു ലോഡ്ജിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടിയും കൂടെയുണ്ടായിരുന്നു.
കൂട്ടുകാരൻ്റെ ഫോണിൽ നിന്നും ഫെയ്സ് ബുക്ക് വഴിയാണ് കുട്ടിയെ പരിചയപ്പെട്ടത്. ഈ കേസിൽ നിന്നും ജാമ്യം കിട്ടി പുറത്തിറങ്ങിയ പ്രതി എറണാകുളം സെൻട്രൽ സ്റ്റേഷൻ പരിധിയിൽ 14 വയസുള്ള മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായി. ഇതോടെ നിലവിലുള്ള ജാമ്യം റദ്ദ് ചെയ്ത് ഇയാളെ എറണാകുളം സബ്ബ് ജയിലിൽ പാർപ്പിക്കുകയായിരുന്നു.
എറണാകുളം കൂത്താട്ടുകുളത്ത് പെൺകുട്ടിയെ വെട്ടി പരിക്കേൽപ്പിച്ച പ്രതി തൂങ്ങിമരിച്ചു. കൂത്താട്ടുകുളം ഇലഞ്ഞിയിൽ ആണ് സംഭവം. പെൺകുട്ടിയുടെ പിതൃ സഹോദരൻ ആണ് തൂങ്ങി മരിച്ചത്. പ്രതിയെ കണ്ടെത്താൻ പരിശോധന നടത്തുന്നതിനിടെ ആണ് വീടിനു സമീപത്തെ റബർ തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്. പ്രതിക്കെതിരെ പെൺകുട്ടിയുടെ പരാതിയിൽ കഴിഞ്ഞ വർഷം പോക്സോ കേസ് എടുത്തിരുന്നു.
'ഉന്നയിക്കാത്ത കാര്യത്തിന് മറുപടി പറഞ്ഞ് ഉന്നയിച്ച വിഷയം മാറ്റാന്‍ ശ്രമം';വിശദീകരണവുമായി മന്ത്രി
ഇന്ന് ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞ വർഷം പെൺകുട്ടി പോക്സോ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ നില ഗുരുതരമാണ്. പ്രതിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
https://www.youtube.com/watch?v=2lvhGQcELnc