മംഗളുരു -ചെന്നൈ എക്സ്പ്രസിലാണ് സംഭവം. ടി ടി ഇ രജിതയ്ക്കാണ് മർദ്ദനമേറ്റത്. പ്രതി വടകര സ്വദേശി റൈരുവിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട്: വനിതാ ടിടിഇയെ മർദ്ദിച്ച യാത്രക്കാരനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളുരു -ചെന്നൈ എക്സ്പ്രസിലാണ് സംഭവം. ടി ടി ഇ രജിതയ്ക്കാണ് മർദ്ദനമേറ്റത്. പ്രതി വടകര സ്വദേശി റൈരുവിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ആയിരുന്നു സംഭവം. മംഗളുരു -ചെന്നൈ എക്സ്പ്രസിൽ യാത്രക്കാരനായിരുന്നു റൈരു. ഇയാൾ ജനറൽ ടിക്കറ്റെടുത്ത് സ്ലീപ്പർ കോച്ചിൽ കയറുകയായിരുന്നു. ഇത് ചോദ്യം ചെയ്യുകയായിരുന്നു ടിടിഇ. തുടർന്ന് ഇയാൾ ടിടിഇയെ മർദ്ദിക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് റെയിൽവേ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
അതേസമയം, കണ്ണൂരിൽ രണ്ടു ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതി പിടിയിലായി. ഒഡീഷ കോട്ട സ്വദേശി സർബേശ് പരീധിനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു കണ്ണൂർ പാറക്കണ്ടിയിൽ വച്ച് സർബേശ് ട്രെയിനുകൾക്ക് നേരെ കല്ല് എറിഞ്ഞത്. കഴിഞ്ഞ ഞായറാഴ്ച്ച രാത്രി 7.11 നും 7.16 നും ഇടയിൽ കണ്ണൂർ പാറക്കണ്ടിയിൽ വച്ചാണ് ട്രെയിനുകള്‍ക്കു നേരെ കല്ലേറുണ്ടായത്. മുബൈയിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്സപ്രസിന്റെയും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെയും എസി കോച്ചുകളിൽ കല്ലു പതിച്ചു. ചില്ലുകള്‍ പൊട്ടി. തുടർന്ന് പൊലീസും ആർ പി എഫും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഒഡീഷ കോട്ട സ്വദേശിയായ സർബേശിനെ പിടികൂടിയത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ ട്രെയിനുകള്‍ക്കു നേരെ നിരന്തരം കല്ലുകളെറിയുകയായിരുന്നു. എന്നാൽ കല്ലേറിലെ അട്ടിമറി സാധ്യത പൊലീസ് തള്ളി.
പരാതി നൽകിയതിൽ വൈരാഗ്യം, പെൺകുട്ടിയെ തലയ്ക്ക് വെട്ടി; പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
സമീപ പ്രദേശങ്ങളിലെ 200 ഓളം സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. പത്തു വർഷമായി കേരളത്തിലുളള പ്രതി പെയിന്റിംങ് തൊഴിലാളിയാണ്. ഒഡീഷയിലെ പ്രതിയുടെ പശ്ചാത്തലവും പൊലീസ് പരിശോധിക്കും. കല്ലേറുണ്ടായ പാറക്കണ്ടിയിൽ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
