
കൽപ്പറ്റ : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ റസിഡൻഷ്യൽ വിദ്യാലയങ്ങൾ ഒഴികെയുള്ള പ്രൊഫഷണല്‍ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് (അംഗൻവാടി ഉൾപ്പെടെ ) വെള്ളിയാഴ്ച ( ജൂലൈ 15) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
വടക്കൻ കേരളത്തിൽ മഴയിലും കാറ്റിലും കനത്ത നാശ നഷ്ടമാണുണ്ടായത്. വയനാട്, കോഴിക്കോട്,പാലക്കാട്, പാലക്കാട് ജില്ലകളിൽ നിരവധി വീടുകൾക്ക് കേടുപറ്റി. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. മരം കടപുഴകി വീണ് പുൽപ്പള്ളിയിലെ പൊലീസ് കോട്ടേഴ്സ് ഭാഗികമായി തകർന്നു. സമീപത്തെ സ്റ്റേഷൻ മതിലും തകർന്നിട്ടുണ്ട്. വയനാട് മുട്ടിൽ വിവേകാനന്ദ റോഡിൽ ഇടപെട്ടിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്ക് മരം വീണു. ആർക്കും പരിക്കില്ല.
മഴ ശക്തം, പലയിടത്തും വീടുകൾക്ക് കേടുപാട്
തൃശൂർ ചേർപ്പിൽ ശക്തമായ കാറ്റിൽ വീടുകൾക്ക് നാശനഷ്ടം ഉണ്ടായി. കല്ലൂക്കാരൻ ജെയിംസിന്റെ വീടിന്റെ ഇരുമ്പ് മേൽക്കൂര പറന്നു പോയി മറ്റൊരു വീടിന് മുകളിൽ പതിച്ചു. ഊരകം, ആലപ്പാട് ഭാഗത്ത് മഴയിൽ നാശനഷ്ടം ഉണ്ടായി. പാലക്കാട് മലയോര മേഖലയിൽ കനത്തമഴ ശക്തമാണ്. അട്ടപ്പാടിയിൽ കനത്തമഴയിലും കാറ്റിലും മരം വീണു ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പാലക്കാട് കൊട്ടേക്കാട് വീടിനു മുകളിൽ മരം വീണു. വീടിനകത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. പാലക്കാട് തിരുവേഗപ്പുറ നരിപ്പറമ്പ് സ്കൂളിന് സമീപം റോഡിലേക്ക് മരം കടപുഴകി. വൈദ്യുതി ലൈനും പൊട്ടി വീണു. അഗളി ചെമ്മണ്ണൂർ ക്ഷേത്ര പരിസരത്ത് വൻ മരം വീടിന് മുകളിൽ വീണു. വീട്ടിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അഗളി പല്ലിയറ പ്ലാൻകാലവിളയിൽ സണ്ണിയുടെ വീടിന് മുന്നിലെ മതിൽ തകർന്നു. താമരശ്ശേരി ചുങ്കത്ത് വീടിനു മുകളിൽ മരം വീണ് മേൽക്കൂര തകർന്നു. പനംതോട്ടിൽ സുബൈറിന്റെ വീടാണ് തകർന്നത്.
read more news 'കമ്മ്യൂണിസ്റ്റുകാരന്‍റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു'; സജി ചെറിയാന്‍റെ രാജി ധീരതയെന്ന് ബിനോയ് വിശ്വം 'കമ്മ്യൂണിസ്റ്റുകാരന്‍റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു'; സജി ചെറിയാന്‍റെ രാജി ധീരതയെന്ന് ബിനോയ് വിശ്വം