
തൃശൂർ: സ്കൂൾ ഓഫ് ഡ്രാമയിലെ (School of Drama) വിദ്യാർത്ഥി നൽകിയ പീഡന പരാതിയിൽ അധ്യാപകനായ ഡോ സുനിൽ കുമാർ അറസ്റ്റിൽ (Arrest). കണ്ണൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സുനിൽ കുമാറിനെ സർവകലാശാല സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി. അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് പഠിപ്പ് മുടക്കി സമരവുമായി വിദ്യാർഥികൾ മുന്നോട്ട് പോകുന്നതിനിടെയാണ് അറസ്റ്റ്.
രണ്ട് അധ്യാപകർക്കെതിരെയാണ് പെൺകുട്ടി ആരോപണമുന്നയിച്ചത്. കേരള സർവകലാശാലയിൽ നിന്ന് വിസിറ്റിങ് പ്രഫ. ആയി വന്ന അധ്യാപകൻ ഓറിയന്റേഷന്‍ ക്ലാസിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറി. ഈ വിവരം കോളേജ് ഡീനിനെയും വകുപ്പ് മേധാവിയെയും അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇതിന് പിന്നാലെ പെണ്‍കുട്ടിക്ക് പിന്തുണയുമായി സ്കൂൾ ഓഫ് ഡ്രാമയിലെ ഡീൻ സുനില്‍കുമാറെത്തി. സൌഹൃദപൂർവ്വം സംസാരിച്ച ഇയാള്‍ രാത്രികാലങ്ങളില്‍ മദ്യപിച്ച് ലൈംഗിക ചുവയോടെ വിളിച്ച് സംസാരിച്ചുവെന്നാണ് വിദ്യാര്‍ഥിനി പറയുന്നത്. പെണ്‍കുട്ടിയോട് കടുത്ത പ്രണയമാണെന്ന് പറഞ്ഞ ഇയാൾ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചു. മാനസിക സമ്മര്‍ദ്ദം സഹിക്കാനാവാതെ ഫെബ്രുവരി 13 ന് പെണ്‍കുട്ടി ജീവനൊടുക്കാനും ശ്രമിച്ചിരുന്നു.
സ്കൂൾ ഓഫ് ഡ്രാമയിൽ അധ്യാപകരെ കോളേജിനുള്ളിൽ പൂട്ടിയിട്ട് വിദ്യാർത്ഥി സമരം
തൃശൂർ: സ്കൂൾ ഓഫ് ഡ്രാമയിൽ (School of Drama) വിദ്യാർത്ഥികൾ (Students) അധ്യാപകരെ (Teachers) കോളേജിനുള്ളിൽ പൂട്ടിയിട്ടു. വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് തൃശൂർ അരണാട്ടുകരയിലെ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥികൾ അധ്യാപകരെ കോളേജിനുള്ളിൽ പൂട്ടിയിട്ട് സമരം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിവരെ അധ്യാപകരെ പൂട്ടിയിട്ടു. പിന്നീട് പൊലീസെത്തിയാണ് അധ്യാപകരെ തുറന്നുവിട്ടത്.
അഞ്ച് അധ്യാപകരെയാണ് വിദ്യാർത്ഥികൾ പൂട്ടിയിട്ടത്. ഇതിൽ ഒരു അധ്യാപികയും ഉൾപ്പെടും. മൂന്ന് മാസം മുമ്പ് വിസിറ്റിംഗ് ഫാക്കല്‍ട്ടിയായി കോളേജില്‍ എത്തിയ രാജാവാരിയര്‍, സ്കൂള്‍ ഓഫ് ഡ്രാമ ഡീന്‍ സുനില്‍ കുമാർ എന്നിവർക്കെതിരെയാണ് പരാതി. കോളേജിലെ വകുപ്പ് മേധാവിയോട് പരാതി പറഞ്ഞിട്ടും നടപടിയെക്കാത്തത്തിനെ തുടർന്നാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്.
വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ആല്‍ബം ഗായകന്‍ അറസ്റ്റില്‍
സിൽവർലൈനുമായി മുന്നോട്ട്; ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപമാകാമെന്ന് നയംമാറ്റം