Asianet News MalayalamAsianet News Malayalam

വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ആല്‍ബം ഗായകന്‍ അറസ്റ്റില്‍

വിവാഹിതനും, രണ്ട് കുട്ടികളുടെ പിതാവുമാണ് അറസ്റ്റിലായ മന്‍സൂറലി. രണ്ട് വര്‍ഷം മുമ്പ് പൊന്നാനിയില്‍ നിന്ന് പരിചയപ്പെട്ട കുട്ടിയെ പിന്നീട് മന്‍സൂറലി പാട്ട് പഠിപ്പിക്കുകയും പ്രണയിക്കുകയുമായിരുന്നു. 

album singer arrested in pocso case in malappuram  ponnani
Author
Ponnani, First Published Feb 28, 2022, 6:20 PM IST

 മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ആല്‍ബം ഗായകന്‍ (Album singer) അറസ്റ്റില്‍. പുത്തനത്താണി പുന്നത്തല കുറുമ്പത്തൂര്‍ സ്വദേശി മന്‍സൂറലിയെയാണ് പൊന്നാനി പൊലീസ് പോക്സോ കേസ് (Pocso case) ചുമത്തി അറസ്റ്റ് ചെയ്തത്. ആല്‍ബം ഗാനങ്ങള്‍ പാടുന്നതിനും പഠിപ്പിക്കുന്നതിനുമായി എത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് മാപ്പിള ആല്‍ബം ഗായകനായ മന്‍സൂറലിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. 

വിവാഹിതനും, രണ്ട് കുട്ടികളുടെ പിതാവുമാണ് അറസ്റ്റിലായ മന്‍സൂറലി. രണ്ട് വര്‍ഷം മുമ്പ് പൊന്നാനിയില്‍ നിന്ന് പരിചയപ്പെട്ട കുട്ടിയെ പിന്നീട് മന്‍സൂറലി പാട്ട് പഠിപ്പിക്കുകയും പ്രണയിക്കുകയുമായിരുന്നു. തുടര്‍ന്ന് പലതവണ കുട്ടിയെ കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വിവരമറിഞ്ഞ വീട്ടുകാര്‍ പൊന്നാനി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊന്നാനി സി ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ ഇയാളെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Deepu Murder : കിഴക്കമ്പലത്തെ ദീപുവിന്റെ മരണകാരണം തലയ്ക്കേറ്റ പരിക്ക്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കിഴക്കമ്പലത്തെ (Kizhakakmbalam)  ട്വന്റി 20 (Twenty 20) പ്രവർത്തകൻ ദീപുവിന്റെ മരണകാരണം (Deepu Murder Case) തലയ്ക്കേറ്റ പരിക്കെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയാണ്  പോസ്റ്റ്മോർട്ടം റിപ്പോ‍ർട് . തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് റിപ്പോർട്. സിപിഎം പ്രവർത്തകർ  പ്രതികളായ കേസ് സിബിഐ അന്വേഷിക്കണമെന്ന് ട്വന്‍റി ട്വന്‍റി ആവശ്യപ്പെട്ടു.ട്വന്റി 20യുടെ വിളക്കണയ്ക്കൽ സമരത്തോടനുബന്ധിച്ചുളള സംഘർഷത്തിലാണ് ദീപു കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. 

ദീപുവിന്‍റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയില്ലെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞിരുന്നു. ദീപുവുമായി വാക് തർക്കം മാത്രമാണുണ്ടായതെന്നും പ്രതികൾ  ചോദ്യം ചെയ്യലിൽ  മൊഴി നൽകി. ദീപുവിന്‍റെ കൊലപാതക കേസിലെ മുഖ്യ പ്രതിയും സിപിഎം പ്രവർത്തകനുമായ സൈനുദ്ദീൻ അടക്കം 4 പ്രതികളാണ് അറസ്റ്റിലായിരുന്നത്. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയില്ലന്നാണ് പ്രതികൾ  മൊഴി നൽകിയതെന്നാണ് വിവരം. ദീപുവുമായ വാക് തർക്കം ഉണ്ടായിരുന്നതായും ഇതിനിടെ ഉന്തുംതള്ളുമുണ്ടായതായും  പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ട്വന്‍റി 20 ആരോപിച്ചതുപോലെ വധഗൂഡാലോചന നടന്നിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. 

'ദീപുവിന്റെ മരണ കാരണം തലക്കേറ്റ അടി'- പ്രാഥമിക റിപ്പോർട്ടിലും പറഞ്ഞിരുന്നു

ദീപുവിന്‍റെ മരണ കാരണം സംബന്ധിച്ച തർക്കങ്ങൾക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തു വന്നതോടെ അവസാനമായിരുന്നു. കിഴക്കമ്പലത്ത് സംഘർഷം ഉണ്ടായിട്ടില്ലെന്നും ലിവർ സീറോസിസ് മൂലമാണ് ദീപു മരിച്ചതെന്നുമാണ് പി വി ശ്രീനിജിന്‍ എംഎല്‍എ സംശയം പ്രകടിപ്പിച്ചത്. സിപിഎം നേതാക്കളും ഇത് ആവർത്തിച്ചിരുന്നു. ഈ വാദം തെറ്റെന്ന് തെളിയിക്കുന്നതാണ് കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.

തലയോട്ടിക്കേറ്റ ശക്തമായ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടിലും പറഞ്ഞിരുന്നു. തലയോട്ടിക്ക് പിറകിൽ രണ്ടിടങ്ങളിൽ ക്ഷതം ഉള്ളതായി കണ്ടെത്തി. ഇതേത്തുടർന്ന് തലച്ചോറിൽ  രക്തം കട്ടപിടിച്ചു. അതേ സമയം ദീപുവിന് കരൾ രോഗവും ഉണ്ടായിരുന്നു. ഇതും  മരണത്തിന് ആക്കം കൂട്ടി.  ക്ഷതമേറ്റതിനെ തുടർന്ന് രക്തധമനികളിൽ പൊട്ടലുണ്ടായെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.

Follow Us:
Download App:
  • android
  • ios