പിഎഫിൽ ലയിപ്പിച്ച ഡിഎ കുടിശികയിൽ പകുതി ജീവനക്കാർക്ക് പിൻവലിക്കാമെന്ന് സർക്കാർ; ലോക്ക് ഇൻ പിരീഡ് ഒഴിവാക്കി

Published : Mar 17, 2025, 05:49 PM IST
പിഎഫിൽ ലയിപ്പിച്ച ഡിഎ കുടിശികയിൽ പകുതി ജീവനക്കാർക്ക് പിൻവലിക്കാമെന്ന് സർക്കാർ; ലോക്ക് ഇൻ പിരീഡ് ഒഴിവാക്കി

Synopsis

സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരം പിഎഫിൽ ലയിപ്പിച്ച ഡിഎ കുടിശികയുടെ പകുതി പിൻവലിക്കാൻ ലോക്ക് ഇൻ പിരീഡ് ഒഴിവാക്കി ഉത്തരവിറക്കി

തിരുവനന്തപുരം: പിഎഫിൽ ലയിപ്പിച്ച ഡിഎ കുടിശ്ശികയുടെ പകുതി സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പിന്‍വലിക്കാം. ഇതിനുള്ള ലോക്ക് ഇന്‍ പീരിഡ് ഒഴിവാക്കി ധനവകുപ്പ് ഉത്തരവിറക്കി. രണ്ടു ഗഡുവിന്‍റെ ലോക്ക് ഇന്‍ പീരിഡ് ഒഴിവാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചതാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്. 2023 ലാണ് കുടിശ്ശിക പിൻവലിക്കുന്നത് ധനവകുപ്പ് തടഞ്ഞത്. 2019 ലെയും 2020ലെയും ആയി 16 ശതമാനം ഡിഎ ആണ് 2021ൽ പിഎഫിൽ ലയിപ്പിച്ചത്. 2021 ലാണ് തുക പിഎഫിൽ ലയിപ്പിക്കാനും നാലു വര്‍ഷത്തിന് ശേഷം പിന്‍വലിക്കാൻ അനുവദിച്ചും ഉത്തരവ് ഇറക്കിയത്. എന്നാൽ 2023ൽ കുടിശ്ശിക പിന്‍വലിക്കുന്നത് തടയുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ