കൊല്ലത്ത് വിദ്യാർത്ഥികളുമായി പോയ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് താഴ്‌ചയിലേക്ക് മറിഞ്ഞു; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

Published : Aug 31, 2026, 11:01 AM IST
School Van Accident

Synopsis

കൊല്ലം ചെങ്കുളത്ത് വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്കൂൾ വാഹനം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് നിസ്സാര പരിക്കേറ്റു. നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി കുട്ടികളെ ആശുപത്രിയിലെത്തിച്ചു.

കൊല്ലം: വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കൊല്ലം ചെങ്കുളം എൽ.എം.എസ് എൽ.പി സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് നിസ്സാര പരിക്കേറ്റു. ഇന്ന് രാവിലെ കുട്ടികളുമായി സ്കൂളിലേക്ക് പോകുന്നതിനിടെ ചെങ്കുളത്ത് വെച്ചാണ് അപകടം. അപകടസമയത്ത് ഡ്രൈവർ ഉൾപ്പെടെ 12 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഉടൻ തന്നെ കുട്ടികളെ പുറത്തെടുത്തത്. പരിക്കേറ്റ വിദ്യാർത്ഥികളെ ഉടനടി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യുവതിയുടെ കുളിമുറി ദൃശ്യം പകർത്തിയെന്ന പരാതി: എസ്എഫ്ഐ നേതാവ് നവനീതിനെ സിപിഎം പുറത്താക്കി
കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പരാമർശം: പ്രതികരിച്ച് മന്ത്രി ബിന്ദുകൃഷ്ണ;`പരാമർശം അനുകരണീയമല്ല, മതവിശ്വാസം പിന്തുടരാം, ഭരണഘടനയെ മാനിക്കണം'