26ന് പ്രാദേശിക അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം; അത്തച്ചമയത്തിനൊരുങ്ങി തൃപ്പൂണിത്തുറ

Published : Aug 21, 2025, 06:21 PM IST
School Holiday August 2025

Synopsis

തൃപ്പൂണിത്തുറ നഗരസഭാ പരിധിയിലെ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 26ന് പ്രാദേശിക അവധി. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടികളുടെ ഫെസ്റ്റിവൽ ഓഫീസ് ടൂറിസം ഡയറക്ടറേറ്റിൽ തുറന്നു. ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 3 മുതൽ 9 വരെ നടക്കും.

കൊച്ചി: തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങളുടെ ഭാഗമായി ത്യപ്പൂണിത്തുറ നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 26ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. അതേസമയം, സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ഓണം വാരാഘോഷ പരിപാടികളുടെ ഫെസ്റ്റിവെല്‍ ഓഫീസ് സംസ്ഥാന ടൂറിസം ഡയറക്ടറേറ്റില്‍ തുറന്നു. ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

2025 ലെ ഓണാഘോഷ പരിപാടികളുടെ ലോഗോ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്തു. കേരളത്തിന്‍റെ തനത് കലകള്‍ക്കും നൃത്ത സംഗീത വാദ്യഘോഷങ്ങള്‍ക്കും അരങ്ങൊരുക്കി സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഒമ്പത് വരെയാണ് നടക്കുന്നത്.

എം എല്‍ എമാരായ ആന്‍റണി രാജു, വി ജോയ്, ഐ ബി സതീഷ്, സി കെ ഹരീന്ദ്രന്‍, ഒ എസ് അംബിക, വി കെ പ്രശാന്ത്, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി സുരേഷ് കുമാര്‍, ടൂറിസം സെക്രട്ടറി കെ ബിജു, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. തിരുവനന്തപുരം നഗരത്തിലും എല്ലാ ജില്ലകളിലും ടൂറിസം വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ള ഓണം സാംസ്കാരിക പരിപാടികള്‍ ഫെസ്റ്റിവല്‍ ഓഫീസ് ഏകോപിപ്പിക്കും.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ