വാഴൂർ സോമൻ എംഎൽഎ അന്തരിച്ചു; തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച നേതാവ്

Published : Aug 21, 2025, 05:36 PM ISTUpdated : Aug 22, 2025, 10:35 AM IST
vazhoor soman mla hospitalised due to heart attack

Synopsis

തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു വളർന്ന നേതാവായിരുന്നു.

തിരുവനന്തപുരം: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും പീരുമേട് എംഎൽഎയുമായ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് നടന്ന റവന്യു അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീണ എംഎൽഎ യെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എം.എൻ സ്കമാരകത്തിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വണ്ടിപെരിയാറിലെ വീട്ടിലേക്ക് കൊണ്ടുപോയി. നാളെ വൈകിട്ട് 4 മണിക്കാണ് സംസ്കാരം.

റവന്യൂ മന്ത്രി വിളിച്ചു ചേർത്ത ഇടുക്കി ജില്ല റവന്യു അസംബ്ലിയ യോഗത്തിൽ പങ്കെടുത്ത് മടങ്ങാൻ ഇറങ്ങിയപ്പോഴാണ് വാഴൂർ തോമൻ കുഴഞ്ഞ് വീണത്. പിന്നാലെ റവന്യു മന്ത്രിയുടെ കാറിൽ അദ്ദേഹത്തെ  ശാസ്തമംഗലത്തെആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൈറേഞ്ചിലെ തോട്ടം തൊഴിലാളികൾക്കിടയിലെ ശക്തമായ കമ്യൂണിസ്റ്റ് സാന്നിധ്യമായിരുന്നു വാഴൂർ സോമൻ. അവസാനമായി പങ്കെടുത്ത യോഗത്തിലും അദ്ദേഹത്തിന് പറയാനുള്ളത് തൊഴിലാളികളെക്കുറിച്ചും ലയങ്ങളെക്കുരിച്ചുമായിരുന്നു. 

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതു രംഗത്തേക്ക് കടന്നു വന്ന വാഴൂർ സോമൻ. ഇടുക്കി പീരുമേട്ടിൽ നിന്ന് സിപിഐ എംഎൽഎ ആയാണ് വാഴൂർ സോമൻ നിയമസഭയിലെത്തിയത്. 2021 ലാണ് ആദ്യമായി പീരുമേടിൽ നിന്ന് നിയമസഭയിലേക്ക് തെര‍ഞ്ഞെടുക്കപ്പെടുന്നത്. 5 പതിറ്റാണ്ടിലേറെ നീണ്ടു നിന്ന പൊതു പ്രവർത്തനത്തിനിടയിൽ നിരവധി വട്ടം പൊലീസ് മർദ്ദനങ്ങളും ഏറ്റുവാങ്ങി. വെയർ ഹൗസിങ് കോർപ്പറേഷൻ ചെയർമാൻ, എഐടിയുസി സംസ്ഥാന വൈസ് പ്രവസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കൾ: അഡ്വ. സോബിൻ, അഡ്വ. സോബിത്ത്.

രാത്രി എട്ട് മണിവരെ സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എംഎൻ സ്മാരകത്തിൽ ആയിരുന്നു പൊതു ദർശനം. മുഖ്യമന്ത്രി പിണറായി വിജയന, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, എംവി ഗോവിന്ദൻ അടക്കമുള്ളർ എംഎൻ സ്മാരക്തതിലെത്തി ആദരാഞ്ജലി അർപ്പിച്ചു. രാത്രി എട്ടേകാലോടെയാണ് മൃതദേഹം വണ്ടിപെരിയാറിലെ വീട്ടിലേക്ക് കൊണ്ടുപോയത്. നാളെ 11 മുതൽ വണ്ടിപ്പെരിയർ ടൗഎൺ ഹാളിൽ പൊതു ദർശനമുണ്ടാകും. നാളെ വൈകിട്ട് 4 മണിക്ക് നടക്കും.

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം