കനത്ത മഴ: കാസർകോട്, മഞ്ചേശ്വരം താലൂക്കുകളില്‍ സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി

Published : Jun 30, 2022, 11:12 PM ISTUpdated : Jun 30, 2022, 11:13 PM IST
 കനത്ത മഴ: കാസർകോട്, മഞ്ചേശ്വരം താലൂക്കുകളില്‍ സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി

Synopsis

ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദാണ് അവധി പ്രഖ്യാപിച്ചത്.     

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് കാസർകോട്, മഞ്ചേശ്വരം താലൂക്കുകളില്‍ നാളെ സ്കൂളുകള്‍ക്ക് (ജൂലൈ 1) അവധി. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. കോളേജുകള്‍ക്ക് അവധിയില്ല.  ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം പാലക്കാട്ടെ നെല്ലിയാമ്പതിയിൽ കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. കനത്ത മഴയെ തുടര്‍ന്ന് നൂറടി പുഴയിൽ വെള്ളം ഉയരുന്നുണ്ട്. രണ്ട് വീടുകളിൽ ഇതിനോടകം  വെള്ളം കയറിയതായാണ് വിവരം. ശക്തമായ മഴയിലും കാറ്റിലും നിരവധി മരങ്ങൾ കടപുഴകി വീണു. 

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് വ്യാപകവും ശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം. വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും 12 ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. കേരള,ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മൽസ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനൊപ്പം കർണാടക തീരം മുതൽ  വടക്കൻ മഹാരാഷ്ട്ര‌ തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകേന്ദ്രം അറിയിച്ചു. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?
ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്