
തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റേയും കൊവിഡ് നിയന്ത്രണത്തിനായി ചുമതലപ്പെട്ട വിവിധ ഏജൻസികളുടേയും അനുമതി ലഭിച്ചാൽ ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് സ്കൂളുകൾ തുറക്കാനുള്ള സാധ്യത സർക്കാർ വ്യക്തമാക്കുന്നത്.
എസ്എസ്എൽസി പരീക്ഷഫലത്തിൽ എ പ്ലസിലുണ്ടായ വർധനയിൽ അഭിമാനിക്കാമെന്നും പരീക്ഷ കഷ്ടപ്പെട്ട് എഴുതിയാണ് വിദ്യാർത്ഥികൾ നേട്ടമുണ്ടാക്കിയതെന്നും ശിവൻകുട്ടി പറഞ്ഞു. എ പ്ലസ് വർധനയ്ക്കെതിരെ വന്ന ട്രോളുകളെ വിമർശിച്ച ശിവൻകുട്ടി തമാശ നല്ലതാണെന്നും
എന്നാൽ കുട്ടികളെ വേദനിപ്പിക്കുന്ന തമാശ വേണ്ടെന്നും പറഞ്ഞു.
ഓൺലൈൻ പഠനം കാരണം36 ശതമാനം കുട്ടികൾക്ക് കഴുത്തു വേദനയും 27 ശതമാനം പേർക്ക് കണ്ണിന് വേദനയും ഉണ്ടെന്ന് എസ്‍സിആര്‍ടിയുടെ റിപ്പോർട്ടുണ്ട്. കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നും വ്യായാമം ഉറപ്പ് വരുത്തണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam