കാവിലെ ഉത്സവത്തിൽ പങ്കെടുത്ത് പുലർച്ചെ സ്കൂട്ടറിൽ മടങ്ങുന്നതിനിടെ അപകടം, യുവാവിന് ദാരുണാന്ത്യം

Published : Mar 26, 2026, 07:12 PM IST
scooter bus crash vazhakulam one dead one injured

Synopsis

മുവാറ്റുപുഴ വാഴക്കുളത്ത് യുവാവ് സഞ്ചരിച്ച സ്കൂട്ടർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് അപകടം. 

കൊച്ചി: മുവാറ്റുപുഴ വാഴക്കുളത്ത് യുവാവ് സഞ്ചരിച്ച സ്കൂട്ടർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ പാലക്കുഴ അമ്പലംകുന്ന് സ്വദേശി അഖിൽ (28) ന് ജീവൻ നഷ്ടമായി. മൂവാറ്റുപുഴ - പുനലൂർ സംസ്ഥാന പാതയിൽ വാഴക്കുളം പരീക്കപ്പീടികയ്ക്ക് സമീപം ഇന്നലെ പുലർച്ചെ ഒന്നോടെയാണ് അപകടം ഉണ്ടായത്. ബൈക്കിൽ അഖിലിനൊപ്പം സഞ്ചരിച്ചിരുന്ന ബന്ധുവായ രാജമ്മയ്ക്കും അപകടത്തിൽ പരിക്കേറ്റു. നാട്ടുകാർ ചേർന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അഖിലിന്‍റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

അരിക്കുഴ മൂഴിക്കൽ കാവിൽ നടന്ന ഉത്സവത്തിൽ പങ്കെടുത്ത് വാഴക്കുളത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ അഖിലിന്‍റെ വാരിയെല്ല് പൊട്ടുകയും ആന്തരിക രക്തസ്രാവം സംഭവിക്കുകയും ചെയ്തു. രാജമ്മയുടെ കൈക്കും കാലിനും പൊട്ടൽ ഏറ്റിട്ടുണ്ട്. അഖിലിന്‍റെ സംസ്കാരം വീട്ടു വളപ്പിൽ നടത്തി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന അഖിൽ അവിവാഹിതനാണ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിറവം നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? | Piravam
എന്തുവില കൊടുത്തും യുഡിഎഫ് സർക്കാർ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല