അമിതവേഗത്തിലെത്തിയ ലോറി സ്കൂട്ടറിന് പിന്നിലിടിച്ചു, കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

Published : Sep 30, 2022, 07:45 PM IST
അമിതവേഗത്തിലെത്തിയ ലോറി സ്കൂട്ടറിന് പിന്നിലിടിച്ചു, കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

Synopsis

കെ എസ് ഇ ബി പടിഞ്ഞാറങ്ങാടി ഇലക്ട്രിക് സെക്ഷനിലെ ജീവനക്കാരനാണ് മരിച്ച ഷിബു രാജ്. 

പാലക്കാട്: പെരുമ്പിലാവ് നിലമ്പൂർ സംസ്ഥാന പാതയിൽ ഞാങ്ങാട്ടിരി മാട്ടായ ഇറക്കത്തിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കരൻ മരിച്ചു. കൊല്ലം കോട്ടത്തല സ്വദേശി ഷാബു ഭവനിൽ ഷിബുരാജാണ് മരിച്ചത്. കെ എസ് ഇ ബി പടിഞ്ഞാറങ്ങാടി ഇലക്ട്രിക് സെക്ഷനിലെ ജീവനക്കാരനാണ് ഷിബു രാജ്. പട്ടാമ്പിയിൽ നിന്നും പടിഞ്ഞാറങ്ങാടിയിലേക്ക് വരുകയായിരുന്ന ഷിബു രാജിന്‍റെ ഇരുചക്ര വാഹനത്തിന് പിന്നിൽ അമിത വേഗത്തിൽ എത്തിയ ലോറി ഇടിക്കുകയായിരുന്നു. 

ലോറിയുടെ ചക്രങ്ങൾ ഷിബു രാജിന്‍റെ ദേഹത്തിലൂടെ കയറിയിറങ്ങി. അപകട സ്ഥലത്ത് വച്ചുതന്നെ ഷിബു രാജ് മരിച്ചു. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു അപകടം. അപകടത്തിന് ഇടയാക്കിയ വാഹനം നിർത്താതെ പോയി. അരമണിക്കൂറോളം മൃതദേഹം റോഡിൽ കിടന്ന ശേഷം തൃത്താല പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
 

PREV
Read more Articles on
click me!

Recommended Stories

വര്‍ക്കല ക്ലിഫിൽ വൻ തീപിടുത്തം; റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു, മുറികളിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു
'ജയിലിൽ പോകാൻ മടിയില്ല, വോട്ടുകൊള്ളയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടാകും'; ലോക്സഭയില്‍ കെസി വേണുഗോപാൽ