വിജയലഹരിയിൽ മതിമറന്നെത്തി, എൽഡിഎഫ് പ്രവർത്തകരുടെ വീടിന് നേരെ എസ്ഡിപിഐ അക്രമം, സ്ഥാനാർത്ഥിയുടെ മകൾക്ക് പരിക്ക്

Published : Dec 14, 2025, 07:27 PM IST
SDPI attack in Ambalappuzha

Synopsis

അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ബീമ സനീഷിന്റെ മകൾ ആമിന (21) യ്ക്കാണ് പരിക്കേറ്റത്.

അമ്പലപ്പുഴ: വിജയലഹരിയിൽ മതിമറന്നെത്തിയ എസ് ഡി പി ഐ പ്രവർത്തകർ എൽ ഡി എഫ് പ്രവർത്തകരുടെ വീട് ആക്രമിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി ബീമ സനീഷിന്റെ മകൾ ആമിനയ്ക്കാണ് (21) പരിക്കേറ്റത്.

എസ് ഡി പി ഐ സ്ഥാനാർത്ഥിയായി വിജയിച്ച ഷെമീർ ഉൾപ്പെടെ 30 ഓളം പ്രവർത്തകർ വീട്ടിലേക്ക് പടക്കമെറിയുകയായിരുന്നുവെന്ന് ബീമ പറയുന്നു. വീടിന് മുന്നിൽ നിന്ന മകൾ ആമിന (21), ഭർതൃ പിതാവിന്റെ ഉമ്മ ഷെരീഫ ബീവി (81)എന്നിവർ ഭയന്ന് വീടിനുള്ളിൽ കയറി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ, സിപിഎം വണ്ടാനം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ സനീഷ് വിഷയം ചോദ്യം ചെയ്തതോടെ എസ്ഡിപിഐക്കാർ സനീഷിനെയും മകളെയും ആക്രമിക്കുകയും പിന്നീട് വീടിനുനേർക്ക് കല്ലെറിയുകയുമായിരുന്നു.

ആമിനയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കല്ലേറിൽ പരിക്കേറ്റ ആമിനയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സനീഷിന്റെ സമീപവാസിയും സിപിഎം വണ്ടാനം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ബി അൻസാരിയുടെയും പാർട്ടി അനുഭാവി സിജുവിന്റെയും വീടിനു നേരെയും ആക്രമണമുണ്ടായി. പടക്കമെറിഞ്ഞും കല്ലുകൾ എറിഞ്ഞും സംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വധഭീഷണി ഉയർത്തുകയുമായിരുന്നു.

വിവരമറിഞ്ഞ് അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് അക്രമികൾ പിന്തിരിഞ്ഞത്. എസ്ഡിപിഐ സ്ഥാനാർത്ഥിയായി വിജയിച്ച ഷെമീറിന്റെ നേതൃത്വത്തിൽ വൈകിട്ട് നടത്തിയ ആഹ്ലാദപ്രകടനത്തിനിടെയായിരുന്നു ആക്രമണം. ആഹ്ലാദപ്രകടനത്തിന്റെ മറവിൽ എൽ ഡി എഫ് പ്രവർത്തകർക്കും അവരുടെ വീടുകൾക്കും നേരെ ആക്രമം നടത്തിയവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് എൽഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അന്തരിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകൻ ജി വിനോദിന്‍റെ മൃതദേഹം സംസ്കരിച്ചു
ഫലം വരും മുൻപേ 12000 ലഡു ഉണ്ടാക്കി വച്ച സ്വതന്ത്രന് മിന്നും വിജയം; 'എന്നാ ഒരു കോണ്‍ഫിഡൻസാ' എന്ന് നാട്ടുകാർ