എസ്ഡിപിഐ പിന്തുണ; നിലപാട് വ്യക്തമാക്കി വി ശിവന്‍കുട്ടി, 'ഒരു വിഭാഗത്തിന്‍റെയും വേട്ട് വേണ്ടെന്ന് പറയാനാകില്ല'

Published : Mar 30, 2026, 09:19 AM IST
V Sivankutty

Synopsis

ഒരു വിഭാഗത്തിന്‍റെയും വോട്ട് വേണ്ടെന്ന് പറയാനാകില്ലെന്നും അത് ഭരണഘടനാവിരുദ്ധമാണെന്നും മന്ത്രി വി ശിവന്‍കുട്ടി. ഇടത് നിലപാടിനെ അനുകൂലിക്കുന്ന ആര്‍ക്കും വോട്ട് ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: എസ്ഡിപിഐ പിന്തുണയില്‍ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രിയും നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി ശിവന്‍കുട്ടി. ഒരു വിഭാഗത്തിന്‍റെയും വേട്ട് വേണ്ടെന്ന് പറയാനാകില്ലെന്ന് ശിവന്‍കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എസ്ഡിപിഐ വോട്ട് സ്വീകരിക്കും എന്നല്ല പറഞ്ഞത്. ഒരു വിഭാഗത്തിന്‍റെ വോട്ട് വേണ്ടെന്ന് പറഞ്ഞാല്‍ അത് ഭരണഘടനാവിരുദ്ധമാണ്. എല്ലാവരോടും വോട്ട് അഭ്യർത്ഥിക്കും ഇടത് നിലപാടിനെ അനുകൂലിക്കുന്ന ആര്‍ക്കും വോട്ട് നല്‍കാം. ജമാഅത്തെ ഇസ്ലാമിയുടേതായാലും വോട്ട് സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഡീല്‍ ആരോപണങ്ങളില്‍ പേടിക്കില്ലെന്ന് വി ശിവന്‍കുട്ടി വ്യക്തമാക്കി. നേമത്ത് മുൻകാലങ്ങളിൽ ഡീൽ ഉണ്ടാക്കിയത് കോൺഗ്രസും ബിജെപിയും തമ്മിലാണെന്ന് ശിവന്‍കുട്ടി ആരോപിച്ചു. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറന്നതിന്‍റെ ഉത്തരവാദി കോൺഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്ഡിപിഐ ഡീൽ ആരോപണം സംസ്ഥാനത്തെ വികസനങ്ങളെ കുറിച്ചുള്ള ചർച്ച മറയ്ക്കാൻ വേണ്ടിയാണെന്നും ശിവന്‍കുട്ടി ആരോപിച്ചു. ആഘോരികളുടെ വരവ് കേരളത്തിന് രസിക്കുന്നതല്ലെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായികുന്നു അദ്ദേഹം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവല്ല നിരണത്ത് വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം, വീട് വാസയോ​ഗ്യമല്ലാത്ത വിധം കത്തിനശിച്ചു, ആളപായമില്ല
നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക്; ഫ്രാൻസിൽ ആളിപ്പടർന്ന് വിദ്യാർത്ഥി പ്രക്ഷോഭം; 400 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു