കൊച്ചി ആഡംബര ഹോട്ടലിലെ ലഹരിവേട്ടയില്‍ ഡോക്ടര്‍ അടക്കം പിടിയിലായ സംഭവം; മുഖ്യപ്രതി ഷോൺ ലഹരി സംഘങ്ങൾക്കിടയിലെ ദാദ;പൊലീസിൽ നിന്ന് വിവരങ്ങൾ തേടി കസ്റ്റംസ്

Published : Mar 30, 2026, 09:10 AM IST
kochi drugs case

Synopsis

കഴിഞ്ഞ വർഷം ഷോണും സംഘവും നടത്തിയ ലഹരി പാർട്ടിയുടെ വിവരങ്ങളും പുറത്ത്. പാർട്ടി തീരുമാനിച്ചിരുന്നത്‌ പുലർച്ചെ മൂന്ന് മണി മുതൽ രാവിലെ 8 മണിവരെ ആയിരുന്നു.

കൊച്ചി: കൊച്ചി ആഡംബര ഹോട്ടലിലെ ലഹരിവേട്ടയില്‍ ഡോക്ടര്‍ അടക്കം പിടിയിലായ സംഭവത്തില്‍ പൊലീസിൽ നിന്ന് വിവരങ്ങൾ തേടി കസ്റ്റംസ്. മുഖ്യപ്രതി ഷാജി ഫെർണാണ്ടോ (ഷോണ്‍)ന്റെ പണം ഇടപാട് പരിശോധിച്ച് തുടങ്ങി. ഷോൺ ലഹരി സംഘങ്ങൾക്കിടയിലെ ദാദ എന്നും കസ്റ്റംസ് വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ഷോണും സംഘവും നടത്തിയ ലഹരി പാർട്ടിയുടെ വിവരങ്ങളും പുറത്ത്. പാർട്ടി തീരുമാനിച്ചിരുന്നത്‌ പുലർച്ചെ മൂന്ന് മണി മുതൽ രാവിലെ 8 മണിവരെ ആയിരുന്നു.

കൊച്ചിയിലെ ആഡംബര ഹോട്ടലിലെ ലഹരിവേട്ടയില്‍ ഡോക്ടര്‍ അടക്കം പിടിയിലായ സംഭവത്തില്‍ അന്വേഷണം ക്രൂയിസ് പാര്‍ട്ടിയിലേക്കും വ്യാപിപ്പിച്ചിരുന്നു. അറസ്റ്റിലായ ഇവന്റ് മാനേജ്‌മെന്റ് ഉടമ ഷോണ്‍ ശനിയാഴ്ച കൊച്ചിയില്‍ ക്രൂയിസ് പാര്‍ട്ടി നടത്തിയിരുന്നു. ഇതിലേക്കും ലഹരി എത്തിയിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്. ഡോക്ടർ, അഭിഭാഷകൻ, ഇവന്റ് മാനേജ്മെന്റ് ഉടമ എന്നിവരെയാണ് ഇന്നലെ കൊക്കെയ്നുമായി ആഡംബര ഹോട്ടലിൽ നിന്ന് പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുസ്ലീം ലീഗിലെ വനിതാ സ്ഥാനാർത്ഥിത്വം: ഉമർ ഫൈസിക്കെതിരെ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂർ
'തെരഞ്ഞെടുപ്പ് ജീവിതത്തിൽ ഇങ്ങനെ ഒരു തറ വേല കണ്ടിട്ടില്ല', വി കെ പ്രശാന്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നൽകി കെ മുരളീധരന്‍