വലിയ തുറയിൽ പ്രതിഷേധം: മന്ത്രി കെ കൃഷ്ണൻകുട്ടിയെയും വിഎസ് ശിവകുമാറിനെയും തടഞ്ഞുവച്ചു

Published : Jun 13, 2019, 12:59 PM ISTUpdated : Jun 13, 2019, 01:07 PM IST
വലിയ തുറയിൽ പ്രതിഷേധം:  മന്ത്രി കെ കൃഷ്ണൻകുട്ടിയെയും വിഎസ് ശിവകുമാറിനെയും തടഞ്ഞുവച്ചു

Synopsis

കടൽഭിത്തി നിര്‍മ്മിക്കുന്നതിനും കടലാക്രമണം ചെറുക്കുന്നതിനും ശാശ്വത പരിഹാരം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പൊലീസ് വളരെ പാടുപെട്ടാണ് പ്രതിഷേധക്കാര്‍ക്കിടയിൽ നിന്ന് മന്ത്രിയെയും സംഘത്തെയും പുറത്തെത്തിച്ചത്. 

തിരുവനന്തപുരം: കടലാക്രമണം രൂക്ഷമായ തിരുവനന്തപുരം വലിയതുറയിൽ സന്ദര്‍ശനത്തിനെത്തിയ മന്ത്രിയെ തീരദേശവാസികൾ തടഞ്ഞുവച്ചു. മന്ത്രി കെ കൃഷ്ണൻകുട്ടിയും എംഎൽഎ വിഎസ് ശിവകുമാറുമാണ് വലിയതുറ സന്ദര്‍ശനത്തിന് എത്തിയത്. വലിയ പ്രതിഷേധമാണ് മേഖലയിൽ ഉണ്ടായത്. കടൽഭിത്തി നിര്‍മ്മിക്കുന്നതിനും കടലാക്രമണം ചെറുക്കുന്നതിനും ശാശ്വത പരിഹാരം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പൊലീസ് വളരെ പാടുപെട്ടാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്. 

കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം പതിനഞ്ച് വീടുകളാണ് കടലെടുത്തത്. വലിയ നാശനഷ്ടങ്ങളും പ്രദേശത്ത് ഉണ്ടായി. കടലാക്രമണ മേഖലയിൽ നിന്ന് ഉള്ളവരെ സമീപത്തെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി.300 ഓളം ആളുകളാണ് ക്യാമ്പുകളിൽ കഴിയുന്നത്. കളിമൺ ചാക്കുകളിട്ട് കടൽകയറുന്നത് തടയാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. 

എല്ലാ സീസണിലും വലിയ നാശനഷ്ടങ്ങൾ വരുന്ന സാഹചര്യത്തിൽ ശാശ്വത പരിഹാരം വേണമെന്നാണ് മന്ത്രിയെയും സംഘത്തെയും തടഞ്ഞുവച്ചത്.കരിങ്കല്ലിറക്കി കടൽ ഭിത്തി കെട്ടണമെന്നും അടിയന്തരമായ ഇടപെടലിന് മന്ത്രി നേരിട്ട് മേൽനോട്ടം വേണമെന്നുമായിരുന്നു തീരദേശവാസികളുടെ ആവശ്യം. നടപടികൾ വേഗത്തിലാക്കാമെന്ന മന്ത്രിയുടെ വാക്കുകൾ മുഖവിലക്ക് എടുക്കാൻ പ്രതിഷേധക്കാര്‍ തയ്യാറായില്ല. ഏറെ പാടുപെട്ടാണ് പ്രതിഷേധക്കാര്‍ക്കിടയിൽ നിന്ന് മന്ത്രിയെയും എംഎൽഎയെയും പൊലീസ് പുറത്തെത്തിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി
ഒരേ ഒരു ലക്ഷ്യം, 5000 കീ.മീ താണ്ടി സ്വന്തം വിമാനത്തിൽ പറന്നിറങ്ങി എം എ യൂസഫലി; നൽകിയത് സുപ്രധാനമായ സന്ദേശം, വോട്ട് രേഖപ്പെടുത്തി