Latest Videos

കവളപ്പാറയില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; 26 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

By Web TeamFirst Published Aug 15, 2019, 2:55 PM IST
Highlights

59 പേരാണ് കവളപ്പാറയിലെ ദുരന്തഭൂമിയില്‍ കുടുങ്ങിപ്പോയതെന്നാണ് ഔദ്യോഗിക കണക്ക്

നിലമ്പൂര്‍: ഉരുള്‍പൊട്ടല്‍ വന്‍നാശം വിതച്ച കവളപ്പാറയില്‍ നിന്നും ഇന്ന്നടത്തിയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ദുരന്തഭൂമിയില്‍ നിന്നും ഇതുവരെ വീണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 33 ആയി.

ഇനിയും 26 പേരെ കൂടി കണ്ടെത്താനുണ്ട്. ആകെ 59 പേര്‍ കവളപ്പാറയില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് കണക്ക്. ഉരുള്‍പൊട്ടല്‍ വന്‍നാശം വിതച്ച കവളപ്പാറയില്‍ ഇന്ന് രാവിലെ ഏഴരയോടെയാണ് തെരച്ചില്‍ ആരംഭിച്ചത്.ർ

ഇന്ന് കണ്ടെത്തിയത് ഇവരുടെ മൃതദേഹങ്ങളാണ്: 

1. കമല (55)
w/o നാരായണൻ
സൂത്രത്തിൽ വീട്
കവളപ്പാറ

2.സുകുമാരൻ (63)
s/o അയ്യപ്പൻ
നാവൂരി പറമ്പത്ത്

3 രാധാമണി 58
w/o സുകുമാരൻ
 നാവൂരി പറമ്പത്ത്

മഴ മാറി നിന്നതിനെ തുടര്‍ന്ന് ദ്രുതഗതിയിലാണ് ഇന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. 14 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചു കൊണ്ട് നാല് ടീമുകളായി തിരിഞ്ഞാണ് ദുരന്തഭൂമിയില്‍ ഇപ്പോള്‍ തെരച്ചില്‍ പുരോഗമിക്കുന്നത്. 


 

click me!