
തിരുവനന്തപുരം: മിഷന്‍ ഇന്ദ്രധനുഷ് രണ്ടാം ഘട്ടം നാളെ മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. 16-ാം തീയതി വരെ രണ്ടാംഘട്ടം തുടരും. സാധാരണ വാക്‌സിനേഷന്‍ നല്‍കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറ് ദിവസങ്ങളില്‍ വാക്‌സിനേഷന്‍ സ്വീകരിക്കാം. ഞായറാഴ്ചയും പൊതുഅവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാലു വരെയാണ് വാക്‌സിനേഷന്‍. ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരം വാക്‌സിനെടുക്കാത്ത ഗര്‍ഭിണികളും അഞ്ചു വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികളും വാക്‌സിന്‍ സ്വീകരിക്കണമെന്ന് മന്ത്രി അറിയിച്ചു.
മൂന്ന് ഘട്ടങ്ങളിലായാണ് മിഷന്‍ ഇന്ദ്രധനുഷ് സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് ഏഴു മുതല്‍ നടന്ന ഒന്നാംഘട്ടം 75 ശതമാനത്തിലധികം കുട്ടികള്‍ക്കും 98 ശതമാനത്തിലധികം ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കി വിജയമായിയെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് 18,744 ഗര്‍ഭിണികളെയും അഞ്ചു വയസ് വരെയുളള 1,16,589 കുട്ടികളെയുമാണ് പൂര്‍ണമായോ ഭാഗികമായോ വാക്‌സിന്‍ എടുക്കാത്തതായി കണ്ടെത്തിയത്. അതില്‍ 18,389 ഗര്‍ഭിണികള്‍ക്കും 87,359 അഞ്ച് വയസ് വരെയുളള കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കി. ഒക്ടോബര്‍ ഒന്‍പത് മുതല്‍ 14 വരെയാണ് മൂന്നാം ഘട്ടമെന്നും മന്ത്രി അറിയിച്ചു.
ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരം വാക്‌സിന്‍ എടുക്കാന്‍ വിട്ടുപോയിട്ടുളള രണ്ടു മുതല്‍ അഞ്ചു വയസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും പൂര്‍ണമായോ ഭാഗികമായോ ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരം വാക്‌സിന്‍ എടുത്തിട്ടില്ലാത്ത ഗര്‍ഭിണികള്‍ക്കുമാണ് മിഷന്‍ ഇന്ദ്രധനുഷിലൂടെ വാക്‌സിന്‍ നല്‍കുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ഗുണഭോക്താക്കള്‍ക്ക് എത്തിച്ചേരാന്‍ സൗകര്യപ്രദമായ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലുമാണ് വാക്‌സിനേഷന്‍ നല്‍കുക. കൂടാതെ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുളള സ്ഥലങ്ങളില്‍ മൊബൈല്‍ ടീമിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ബൈക്കിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവതിക്ക് മര്‍ദനം; SI ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ കേസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam