
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട പോളിംഗ് നാളെ നടക്കും. 20 ജില്ലകളിലെ 122 മണ്ഡലങ്ങളാണ് ജനവിധിയെഴുതുന്നത്. സീമാബൽ,ചമ്പാരൻ മേഖലകളിൽ ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് ആവേശത്തിനും വാഗ്ദാനങ്ങൾക്കുമപ്പുറം ബിഹാറിലെ ഗ്രാമങ്ങളിൽ നിസഹായതയുടെയും, ദാരിദ്ര്യത്തിന്റെയും കാഴ്ചകളാണ് കാണാനാവുക. പതിവുപോലെ വാഗ്ദാനം നൽകി മടങ്ങുകയാണ് നേതാക്കളെന്നും, വർഷങ്ങളായി ജീവിതത്തിൽ ഒരു മാറ്റവുമില്ലെന്നുമാണ് ഗ്രാമവാസികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. നിതീഷ് കുമാര്‍ പ്രഖ്യാപിച്ച ധനസഹായം കിട്ടിയില്ലെന്നാണ് പല സ്ത്രീകളും പറയുന്നത്.
നഗരത്തിലുള്ളവർക്കാണ് എല്ലാം ലഭിക്കുന്നത്, ഞങ്ങൾക്ക് ഒരു രൂപ പോലും ലഭിക്കുന്നില്ല, വലിയ വലിയ ആളുകള്‍ക്ക് എല്ലാ നൽകും, ഞങ്ങൾക്ക് ആര് നൽകാൻ. ഇവിടെ വലിയ ബുദ്ധിമുട്ടാണ്, വലിയ കഷ്ടത്തിലാണ് ജീവിക്കുന്നത്. മഴ പെയ്താൽ ഇവിടെ നിറയെ ചളിയും വെള്ളവുമാണ്. 20 വർഷത്തിലധികമായി ഇവിടെ ജീവിക്കുന്നു. നേതാക്കൾ വരുന്നു പോകുന്നു, ഒരുമാറ്റവും ഇല്ല. 50 വർഷമായി ഒന്നും ഇവിടെ നിർമ്മിച്ചിട്ടില്ല, ഒരു വികസനവും ഇല്ല, കുറേ വാഗ്ദാനങ്ങൾ നൽകി, പാവപ്പെട്ടവർക്ക് ഒന്നുമില്ല,വിലക്കയറ്റം കുതിച്ചുകയറുകയാണ്, വലിയ ആളുകൾക്ക് എല്ലാ കിട്ടുന്നു. പാവപ്പെട്ടവർക്ക് ഒന്നുമില്ല, ദരിദ്രർ കൂടുതൽ ദരിദ്രരാകുന്നു, പണക്കാർ കൂടുതൽ പണക്കാരാകുന്നു എന്നാണ് ഗ്രാമവാസികൾ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam