
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് അടക്കമുള്ള വിഷയങ്ങളിലെ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി. രാവിലെ ആറ് മുതൽ ഉച്ച വരെയാണ് ഉപരോധം നടത്തുക. സെക്രട്ടറിയറ്റിലെ കൻഡോൺമെന്റ് ഗേറ്റിന് മുന്നിലൊഴികെയുള്ള മറ്റ് മൂന്ന് ഗേറ്റുകളിലും ഉപരോധ സമരം നടത്താൻ യുഡിഎഫ് പ്രവർത്തകർ എത്തിച്ചേർന്നിട്ടുണ്ട്.
യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഔദ്യോഗികമായ ഉദ്ഘാടനം ചെയ്യും. നേതാക്കൾ എത്തിയതിന് ശേഷം രാവിലെ എട്ട് മണിയോടുകൂടി ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. യൂണിവേഴ്സിറ്റി കോളേജിൽ നടന്ന അക്രമസംഭവങ്ങളിൾ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക, പിഎസ്‍സി പരീക്ഷയുടെ വിശ്വാസ്യത വീണ്ടെടുക്കുക, ഉത്തരക്കടലാസ് ചേർച്ച അടക്കുമള്ള വിഷയങ്ങളിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ നിരവധി വിഷയങ്ങൾ ഉന്നയിച്ചാണ് യുഡിഎഫ് ഉപരോധം സംഘടിപ്പിച്ചത്.
ഉപരോധ സമരത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ വലിയ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സെക്രട്ടേറിയറ്റിന്റെ മുൻ വശത്തുകൂടിയുള്ള ഗതാഗതം നിരോധിക്കുമെന്നും പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam