സെക്രട്ടറിയേറ്റിന്റെ 'സമര കവാടം' 10 വർഷത്തിനുശേഷം തുറന്നു; ബാരിക്കേടുകൾ നീക്കി, കോൺഗ്രസ് അനുകൂല സംഘടനകൾ ആവേശത്തിൽ

Published : May 19, 2026, 12:36 PM ISTUpdated : May 19, 2026, 12:46 PM IST
secratariat

Synopsis

കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് ഗേറ്റ് തുറന്നത്. പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേടുകൾ ഒരു വശത്തേക്ക് നീക്കുകയായിരുന്നു. സമര കവാടമെന്നാണ് ഈ കവാടം അറിയപ്പെടുന്നത്.

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന്റെ പ്രധാനപ്പെട്ട കവാടമായ നോർത്ത് ​ഗേറ്റ് 10 വർഷത്തിനുശേഷം തുറന്നു. കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് ഗേറ്റ് തുറന്നത്. പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേടുകൾ ഒരു വശത്തേക്ക് നീക്കുകയായിരുന്നു. സമര കവാടമെന്നാണ് ഈ കവാടം അറിയപ്പെടുന്നത്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഈ ​ഗേറ്റ് കുറച്ചുനാൾ തുറന്ന് കിടന്നെങ്കിലും സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി ​ഗേറ്റ് അടക്കുകയായിരുന്നു. ഇന്നലെ സെക്രട്ടേറിയറ്റിലെ കോൺ​ഗ്രസ് അനുകൂല സംഘടനകളാണ് ​ഗേറ്റ് ആവേശപൂർവ്വം തുറന്നത്.

കേരള ജനതയ്ക്ക് സ്വാതന്ത്ര്യം കിട്ടി എന്നതിന്റെ തെളിവാണ് ഇന്നലത്തെ സത്യപ്രതിജ്ഞ ചടങ്ങെന്നും സെക്രട്ടേറിയറ്റിന്റെ കവാടങ്ങൾ കൊട്ടിയടച്ച് രാവണൻ കോട്ടയായി മാറ്റിയ നടപടിയിൽ നിന്നും മോചനം ലഭിച്ചെന്ന് വെളിപ്പെടുത്താനാണ് ​ഗേറ്റ് തുറന്നതെന്നും കോൺ​ഗ്രസ് അനുകൂല സംഘടനാ നേതാക്കൾ പറഞ്ഞു. അധികാരികളുടെ അടുത്തെത്താതെ തടയണമെന്ന ദുരുദ്ദേശമാണ് ഉണ്ടായിരുന്നത്. യുഡിഎഫ് സർക്കാർ അങ്ങനെയായിരിക്കില്ല. എല്ലാവരേയും ഒരുമിച്ച് നിർത്തി അനുഭാവപൂർവ്വം പെരുമാറുവാൻ തയ്യാറായിട്ടുള്ള ഭരണകൂടമാണ് ഇപ്പോഴുള്ളതെന്നും അതുകൊണ്ടാണ് ​ഗേറ്റ് തുറന്നതെന്നും നേതാക്കൾ പറയുന്നു. വൈകുന്നേരം മൂന്നുമണിക്ക് ശേഷം ​ഗേറ്റിലൂടെയുള്ള പ്രവേശനം ഉണ്ടായിരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പോകാനായി യാത്രക്കാരെത്തി, വിമാനത്തെ കുറിച്ച് വിവരമില്ല! കൊച്ചി വിമാനത്താവളത്തിൽ വീണ്ടും 'സ്പൈസ്ജെറ്റ് പ്രതിസന്ധി'
കാറിന്‍റെ പിൻസീറ്റിലും ഡിക്കിയിലുമായി 11 ചാക്ക് കെട്ടുകൾ, കാറിൽ കടത്താൻ ശ്രമിച്ച 36,000ലധികം പാക്കറ്റ് നിരോധിത പാൻമസാല പിടികൂടി