ഡ്രൈവിംഗ് ടെസ്റ്റിൽ സമരം കടുക്കുമോ? ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച്

Published : May 13, 2024, 07:03 AM ISTUpdated : May 13, 2024, 07:11 AM IST
ഡ്രൈവിംഗ് ടെസ്റ്റിൽ സമരം കടുക്കുമോ? ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച്

Synopsis

പ്രതിഷേധത്തില്‍ അരലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് സമരസമിതി അറിയിക്കുന്നത്. ധര്‍ണയ്ക്ക് ശേഷം സംസ്ഥാന, ജില്ലാ ഭാരവാഹികളുടെ യോഗം ചേരും

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സംയുക്ത സമരസമിതി. ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ കൂറ്റന്‍ ധര്‍ണ നടത്താനാണ് നീക്കം. 

പ്രതിഷേധത്തില്‍ അരലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് സമരസമിതി അറിയിക്കുന്നത്. ധര്‍ണയ്ക്ക് ശേഷം സംസ്ഥാന, ജില്ലാ ഭാരവാഹികളുടെ യോഗം ചേരും. പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂളുകളുടെ സംയുക്ത സമരസിമിതിയുടെ പ്രതിഷേധം ഒരാഴ്ച പിന്നിട്ടെങ്കിലും സര്‍ക്കാരും സമരക്കാരും വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ്. 

കഴിഞ്ഞ ദിവസങ്ങളിലേത് പോലെ തന്നെ ഇന്നും സ്ലോട്ട് നല്‍കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനം. പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷയും ഒരുക്കും. അതേസമയം ഇന്നും ടെസ്റ്റ് ഗ്രൗണ്ടുകള്‍ക്ക് മുന്നില്‍ സംയുക്ത സമര സമിതി പ്രതിഷേധിക്കും. ഇതോടെ ഇന്നും ടെസ്റ്റ് മുടങ്ങാനാണ് സാധ്യത.

Also Read:- വീട് ആക്രമിച്ച സംഭവം; സിപിഎം അല്ലാതെ മറ്റാരും ചെയ്യില്ലെന്ന് കെഎസ് ഹരിഹരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷ; വിധി എതിരായാൽ നിയമസഹായം നൽകുമെന്ന് ഉമാ തോമസ് എം എൽ എ
`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ