രാവിലെ തന്നെ മഴ, നാല് ജില്ലകളില്‍; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

Published : May 13, 2024, 05:33 AM IST
രാവിലെ തന്നെ മഴ, നാല് ജില്ലകളില്‍; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

Synopsis

16-ാം തീയതി വരെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം: വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. 

അതേസമയം, 16-ാം തീയതി വരെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. 14ന് തിരുവനന്തപുരം, പത്തനംതിട്ട. 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. 16ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലുമാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്നാണ് പ്രവചനം.

'വിമാനം അറബിക്കടലിന്റെ മുകളിൽ, ഇപ്പം ചാടുമെന്ന് മലയാളി'; പരിഭ്രാന്തിയുടെ നിമിഷങ്ങൾ, ലാൻഡ് ചെയ്തയുടൻ അറസ്റ്റ്
 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം