
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയെ വഴിവിട്ട് സഹായിച്ച പൊലീകാർക്കെതിരെ നടപടി. കണ്ണൂരിൽ നിന്ന് മാഹി കോടതിയിൽ ഹാജരാക്കാൻ കൊടി സുനിയെ സുഹൃത്തിന്റെ വാഹനത്തിൽ കൊണ്ടുപോയവർക്കെതിരെയാണ് നടപടി. സുഹൃത്തിന്റെ വീട്ടിൽ സൽക്കാരത്തിനും പൊലീസ് അകമ്പടിയില്‍ കൊണ്ടുപോയി.
സൽക്കാരത്തിനിടെ കൊടിസുനിയും സുഹൃത്തുമായി വാക്കേറ്റമുണ്ടായതോടെയാണ് വിവരം പുറത്തായത്. കണ്ണൂർ എസ്പി, ഡിജിപിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം എആർ ക്യാമ്പിലെ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. എസ്ഐ ജോയ്ക്കുട്ടി, സിപിഒമാരായ പ്രകാശ്, രഞ്ജിത്ത് കൃഷ്ണൻ എന്നിവർക്കെതിരെയാണ് നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam