
കൊച്ചി: ഇനിയും ആക്രമിക്കപ്പെടുമോ എന്ന ഭയത്തിലാണ് കഴിയുന്നതെന്ന് കൊച്ചിയിലെ സലൂണില്‍ അതിക്രമത്തിനിരയായ യുവാക്കൾ. കൊല്ലം സ്വദേശികളായ യുവാക്കളാണ് കൊച്ചിയിലെ സലൂണില്‍ മര്‍ദനത്തിനിരയായത്. റോഡിലൂടെ നടന്നു പോകുന്ന യുവാക്കൾ തുറിച്ചു നോക്കി എന്നു പറഞ്ഞായിരുന്നു പരാക്രമം. തുടര്‍ന്ന് അക്രമകാരികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിന് മുമ്പ് ഇവര്‍ തങ്ങളെ ഭീഷണിപ്പെടുത്തി എന്നാണ് അതിക്രമത്തിനിരയായ യുവാക്കൾ പറയുന്നത്. പൊലീസില്‍ പരാതിപ്പെട്ടാല്‍ കൊന്നുകളയും എന്നാണ് പ്രതികൾ യുവാക്കളോട് പറഞ്ഞിരുന്നത്. പ്രതികൾ ലഹരി ഉപയോഗിച്ചതായി സംശയിക്കുന്നതായും പരാതിക്കാരായ യുവാക്കൾ പറയുന്നു.