മുല്ലപ്പെരിയാറിലെ സുരക്ഷാ വീഴ്ചയിൽ കേസെടുത്ത് വനംവകുപ്പ് : വനപാലകർക്കെതിരേയും നടപടിയുണ്ടാവും

Published : Mar 18, 2022, 01:32 PM IST
മുല്ലപ്പെരിയാറിലെ സുരക്ഷാ വീഴ്ചയിൽ കേസെടുത്ത് വനംവകുപ്പ് : വനപാലകർക്കെതിരേയും നടപടിയുണ്ടാവും

Synopsis

തേക്കടി ബോട്ട് ലാൻറിംഗിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറസ്റ്റ് ഗാർഡിനെയും വാച്ചറെയും സ്ഥലം മാറ്റും. സംഭവം  സംബന്ധിച്ച് മുല്ലപ്പെരിയാർ ഡിവൈഎസ് പി അന്വേഷണ റിപ്പോർട്ട് ഇടുക്കി എസ് പിക്ക് കൈമാറി. 

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ സുരക്ഷ വീഴ്ചയിൽ വനം വകുപ്പും കേസെടുത്തു. അനുവാദമില്ലാതെ പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ  അണക്കെട്ടിലേക്ക് പോയതിനാണ് കേസ്. വിരമിച്ച രണ്ട് എസ് ഐ മാരടക്കം നാലുപേർക്ക് എതിരെയാണ് തേക്കടി റേഞ്ച് ഓഫീസർ കേസെടുത്തത്  മതിയായ പരിശോധന നടത്താതെ ഇവരെ കടത്തി വിട്ട തേക്കടിയിലെ വനപാലകർക്ക് എതിരെയും നടപടി ഉണ്ടാകും. 

തേക്കടി ബോട്ട് ലാൻറിംഗിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറസ്റ്റ് ഗാർഡിനെയും വാച്ചറെയും സ്ഥലം മാറ്റും. സംഭവം  സംബന്ധിച്ച് മുല്ലപ്പെരിയാർ ഡിവൈഎസ് പി അന്വേഷണ റിപ്പോർട്ട് ഇടുക്കി എസ് പിക്ക് കൈമാറി. റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ അണക്കെട്ടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്കെതിരെ നടപടിയുണ്ടായേക്കും. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിൻറെ ബോട്ടിൽ നാലു പേർ ഡാമിൽ എത്തിയത്. ഇവരുടെ പേരുവിവരങ്ങൾ ജിഡി രജിസ്റ്ററിൽ പോലീസ്  രേഖപ്പെടുത്തിയിരുന്നില്ല.

PREV
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം