രാജ്യദ്രോഹ നിയമം എല്ലാവരെയും നിശബ്ദരാക്കാനുള്ളതല്ല, സമാധാനം നിലനിർത്താനുള്ളതെന്ന് ദില്ലി കോടതി

By Web TeamFirst Published Feb 17, 2021, 7:41 AM IST
Highlights

ജാമ്യം ലഭിക്കാവുന്ന തെറ്റുകൾ മാത്രമേ ആരോപിക്കാനാവൂ എന്നും അഭിഭാഷകൻ വാദിച്ചു. ഇത് മുഖവിലക്കെടുത്താണ് കോടതി നിലപാട് എടുത്തിരിക്കുന്നത്

ദില്ലി: എല്ലാവരെയും നിശബ്ദരാക്കാനുള്ള നിയമമല്ല രാജ്യദ്രോഹ നിയമമെന്ന് ദില്ലി കോടതി. രാജ്യത്ത് സമാധാനം നിലനിർത്താനാണ് നിയമം കൊണ്ടുവന്നത്. എതിർ ശബ്ദങ്ങളെ നിശബ്ദരാക്കുക എന്ന ഉദ്ദേശത്തോടെ ഈ നിയമം ഉപയോഗിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. കർഷക സമരവുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ രണ്ടുപേർക്ക് ജാമ്യം നൽകിക്കൊണ്ടാണ് കോടതി പരാമർശം. ദേവിലാൽ, സ്വരൂപ് റാം എന്നിവർക്കാണ് ജാമ്യം നൽകിയത്. ഇവർ രാജ്യദ്രോഹപരമായ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് അഭിഭാഷകൻ വാദിച്ചു. അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ല. ജാമ്യം ലഭിക്കാവുന്ന തെറ്റുകൾ മാത്രമേ ആരോപിക്കാനാവൂ എന്നും അഭിഭാഷകൻ വാദിച്ചു. ഇത് മുഖവിലക്കെടുത്താണ് കോടതി നിലപാട് എടുത്തിരിക്കുന്നത്.

click me!