ഒറ്റമുറി വീട്ടില്‍ നരക ജീവിതം; അമ്മയുടെ മകനും സഹായം തേടുന്നു

Published : Jul 28, 2019, 11:30 PM ISTUpdated : Jul 28, 2019, 11:31 PM IST
ഒറ്റമുറി വീട്ടില്‍ നരക ജീവിതം;  അമ്മയുടെ മകനും സഹായം തേടുന്നു

Synopsis

നിന്നുതിരിയാൻ പോലും ഇടമില്ലാത്ത കൂരയിലാണ് 80 കാരിയായ സുഹുറുമ്മയും മകനും വര്‍ഷങ്ങളായി അന്തിയുറങ്ങുന്നത്. ഏക ആശ്രയവും അസുഖബാധിതനുമായ മകൻ റഫീക്കിന് സ്ഥിരവരുമാനവുമില്ല. 

കൊച്ചി: എറണാകുളം മട്ടാഞ്ചേരിയില്‍ 200 വര്‍ഷം പഴക്കമുള്ള മഹാജനവാടി കോളനിയിലെ ഇടിഞ്ഞ് വീഴാറായ ഒറ്റമുറി വീട്ടില്‍ നരക ജീവിതം നയിക്കുകയായാണ് സുഹുറുമ്മയും മകനും. ഇവരുടെ വീടെന്ന ആവശ്യത്തോട് അധികൃതര്‍ മുഖം തിരിച്ചിരിക്കുകയാണ്.

നിന്നുതിരിയാൻ പോലും ഇടമില്ലാത്ത കൂരയിലാണ് 80 കാരിയായ സുഹുറുമ്മയും മകനും വര്‍ഷങ്ങളായി അന്തിയുറങ്ങുന്നത്. ഏക ആശ്രയവും അസുഖബാധിതനുമായ മകൻ റഫീക്കിന് സ്ഥിരവരുമാനവുമില്ല. 42 വര്‍ഷങ്ങൾക്ക് മുമ്പ് ഭര്‍ത്താവ് മരിച്ചതോടെയാണ് ഇവര്‍ തെരുവിലായത്. കളക്റ്ററടക്കമുള്ളവര്‍ സുഹുറുമ്മയുടെ ദുരിതം കണ്ട് പോയെങ്കിലും നടപടിയൊന്നുമായില്ല. മഹാജനവാടി കോളനിയിലെ പതിനഞ്ചോളം കുടുംബങ്ങൾക്ക് പുനരധിവാസമായെങ്കിലും സുഹറുമ്മയെ അധികൃതര്‍ കണ്ടമട്ടില്ല.

നിലവിൽ ഇവരെ പുനരവധിവസിപ്പിക്കാൻ പദ്ധതികളില്ലെന്നാണ് വാര്‍ഡ് കൗൺസിലറുടെ പ്രതികരണം. പ്രദേശവാസികളും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഇവരെ മാറ്റിപാര്‍പ്പിക്കാൻ ശ്രമിച്ചെങ്കിലും വേണ്ടത്ര പണം ലഭ്യമാക്കാത്തത് വിലങ്ങുതടിയായി. സഹായം ചെയ്യുന്നവര്‍ക്ക് ദൈവം കൂലികൊടുക്കുമെന്ന് പറയുന്ന സുഹുറുമ്മ സുമനസ്സുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ്.

അക്കൗണ്ട് വിവരങ്ങള്‍

NAME: SUHARA

ACCOUNT NUMBER: 50485536900

IFSC CODE: ALLA0210474

ALLAHABAD BANK

KOCHI BRANCH
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
വാളയാർ ആൾക്കൂട്ടക്കൊലപാതകം: തല മുതൽ കാൽ വരെ 40-ലധികം മുറിവുകൾ, കൊലപ്പെടുത്തിയത് വടികൊണ്ട് അടിച്ചും മുഖത്ത് ചവിട്ടിയും, റിമാൻഡ് റിപ്പോർട്ട്