'കുഞ്ഞ് അഭിമന്യു': തോരാത്ത കണ്ണീരിന് ആശ്വാസമാകട്ടെയെന്ന് സീന ഭാസ്കര്‍

Published : Aug 08, 2019, 10:42 AM ISTUpdated : Aug 08, 2019, 10:52 AM IST
'കുഞ്ഞ് അഭിമന്യു': തോരാത്ത കണ്ണീരിന് ആശ്വാസമാകട്ടെയെന്ന് സീന ഭാസ്കര്‍

Synopsis

നാന്‍ പെറ്റ മകനേ, എന്‍ കിളിയേ എന്ന ആ അമ്മയുടെ ദീനരോദനത്തിന് ആശ്വാസമേകട്ടെ കുഞ്ഞ് അഭിമന്യുവിന്‍റെ വരവെന്ന് ആശംസ നല്‍കി അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കര്‍.

കൊച്ചി: മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ സഹോദരി ആണ്‍കുഞ്ഞിനു ജന്മം നല്‍കി. അഭിമന്യുവിന്‍റെ ചേച്ചി കൗസല്യയാണു പ്രസവിച്ചത്. നാന്‍ പെറ്റ മകനേ, എന്‍ കിളിയേ എന്ന ആ അമ്മയുടെ ദീനരോദനത്തിന് ആശ്വാസമേകട്ടെ കുഞ്ഞ് അഭിമന്യുവിന്‍റെ വരവെന്ന് ആശംസ നല്‍കി അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കര്‍. ഇന്നലെയാണ് അഭിമന്യുവിന്‍റെ സഹോദരി അടിമാലി താലൂക്ക് ആശുപത്രിയില്‍ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. 

സീന ഭാസ്കറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

ഇന്നുച്ചയ്ക്ക് (7/8/2019)രണ്ടര മണിയ്ക്ക് ചേച്ചീ എന്ന വിളിയോടെ ഫോണിന്റെ മറുതലയ്ക്കൽ പരിജിത്.... സ്നേഹസമ്പന്നനായ പ്രിയ രക്തസാക്ഷി അഭിമന്യുവിന്റെ സഹോദരൻ എന്നോട് പറഞ്ഞു " ഒരു നല്ല വാർത്തയുണ്ട് " എന്താണ്; "എന്റെ പെങ്ങൾ അഭിമന്യുവിന്റെ ചേച്ചി പ്രസവിച്ചു... ആൺകുഞ്ഞ്... രണ്ടര കിലോ തൂക്കമുള്ള കുട്ടിയ്ക്ക് അഭിമന്യു എന്ന് പേരിടണമെന്ന് ഞാൻ പറഞ്ഞു.... അതേ ചേച്ചി അങ്ങനെയെ പേരിടൂ.... അടിമാലി താലൂക്ക് ആശുപത്രിയിൽ അമ്മയും കുഞ്ഞും സുഖമായിരിയ്ക്കുന്നു...

ഒരു വർഷത്തെ തോരാത്ത കണ്ണീരിനൊടുവിൽ ചെറിയൊരാശ്വാസമാകും ഈ കുഞ്ഞിന്റെ വരവ്...
കഴിഞ്ഞ ആഴ്ച കണ്ണൂരിൽ അലിഡ ഗുവേര പങ്കെടുത്ത ചടങ്ങിൽ അഭിയുടെ അമ്മയുമുണ്ടായിരുന്നു. പ്രമുഖ സദസിന് മുന്നിൽ വച്ച് അലിഡ ആ അമ്മയെ ആദരിച്ചപ്പോഴും " നാൻ പെറ്റ മകനെ... എൻ കിളിയെ..." എന്ന ദീനരോദനം വേദിയേയും സദസിനേയും കണ്ണീരിൽ കുതിർത്തു...

തോരാത്ത കണ്ണീരിന് ആശ്വസമേകാൻ കഴിയട്ടെയെൻ പൊൻതങ്കക്കുടത്തിന്....

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണയില്ല; മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി
'ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്'?; കരോൾ സംഘങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ക്ലീമിസ് കത്തോലിക്കാ ബാവ