'എംഎൽഎ അറിയാതെ ബാങ്കിൽ ഒന്നും നടക്കില്ല', പ്രതിയാക്കാൻ ശ്രമമെന്ന് മുൻ സെക്രട്ടറി; മുഖ്യമന്ത്രിക്കും പരാതി

Published : Sep 21, 2021, 10:19 AM ISTUpdated : Sep 21, 2021, 12:13 PM IST
'എംഎൽഎ അറിയാതെ ബാങ്കിൽ ഒന്നും നടക്കില്ല', പ്രതിയാക്കാൻ ശ്രമമെന്ന് മുൻ സെക്രട്ടറി; മുഖ്യമന്ത്രിക്കും പരാതി

Synopsis

'ബാങ്കിന്റെ മുഴുവൻ കാര്യങ്ങളും സിപിഎമ്മിനും കോന്നി എംഎൽഎ കെ യു ജനീഷ് കുമാറിനുമാണ് അറിയാവുന്നതാണ്. എംഎൽഎ അറിയാതെ ബാങ്കിൽ ഒന്നും നടക്കില്ല'.

പത്തനംതിട്ട: പത്തനംതിട്ട സീതത്തോട് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സിപിഎമ്മിനും കോന്നി എംഎൽഎയ്ക്കുമെതിരെ ആരോപണവുമായി സസ്പെൻഷനിലായ സെക്രട്ടറി കെ യു ജോസ്. മുൻ ഭരണസമിതിയുടെ വീഴ്ചകൾ മറച്ചുവയ്ക്കുവാൻ തന്നെ ബലിയാടാക്കുകയാണെന്ന് ജോസ് ആരോപിച്ചു. സാമ്പത്തിക ക്രമക്കേട് നടന്ന കാലത്ത് ബാങ്കിന്റെ സെക്രട്ടറിയുടെ ചുമതലയിൽ താനായിരുന്നില്ല ഉണ്ടായിരുന്നതെന്നും ജോസ് പറഞ്ഞു.

''2019 ലാണ് താൻ സെക്രട്ടറിയായി വന്നത്. അതിന് മുമ്പ് ഉണ്ടായ  ക്രമക്കേടും തന്റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബാങ്കിന്റെ മുഴുവൻ കാര്യങ്ങളും സിപിഎമ്മിനും കോന്നി എംഎൽഎ കെ യു ജനീഷ് കുമാറിനുമാണ് അറിയാവുന്നതാണ്. എംഎൽഎ അറിയാതെ ബാങ്കിൽ ഒന്നും നടക്കില്ല''. സസ്പെൻറ് ചെയ്ത നടപടിയെ നിയമപരമായി നേരിടുമെന്ന് പറഞ്ഞ ജോസ്, സഹകരണ വകുപ്പ് ജീവനക്കാരെ സ്വാധീനിച്ച് എംഎൽഎ തന്നെ പ്രതിയാക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് മുഖ്യമന്ത്രിക്കും പാർട്ടിക്കും പരാതിയും നൽകിയിട്ടുണ്ട്. 

വർഷങ്ങളായി സിപിഎം ഭരണസമിതിയാണ് സീതത്തോട് സർവീസ് സഹകരണ ബാങ്ക് ഭരിക്കുന്നത്. നിക്ഷേപത്തിൽ നിന്ന് ലോൺ എടുക്കുക, വായപ്പക്കാർ അറിയാതെ ഈട് നൽകിയ ആധാരം മറിച്ച് പണയം വെക്കുക, നിയമനത്തിലെ അഴിമതി, നിയമനം ലഭിച്ചവരുടെ കൃതൃമ രേഖകളുമായി ബന്ധപ്പെട്ട പരാതികൾ തുടങ്ങിയവയാണ ബാങ്കിനെതിരായ ആക്ഷപങ്ങൾ.

2013 മുതൽ ബാങ്കിൽ കൃതൃമ രേഖകൾ ഉപയോഗിച്ചാണ് ഓഡിറ്റ് നടത്തുന്നതെന്നും വിമർശനം ഉണ്ട്. ഭരണ സമിതി ബാങ്കിലെ സാന്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നെന്നാണ് മറ്റൊരു ആരോപണം. കേരള ബാങ്കിൽ  നിന്ന് സ്വർണ പണയത്തിൻ മേൽ, ഓവർ ഡ്രാഫ്റ്റ് ഇനത്തിൽ കിട്ടിയ 7 കോടി രൂപയും പലിശയും തിരിച്ചടച്ചിട്ടില്ല. ഇതോടെ ബാങ്കിന് വായ്പയും കിട്ടാതെയായി. ആരോപണങ്ങൾ കൂടുതൽ വിവാദമായതോടെ കഴിഞ്ഞ ദിവസമാണ് സെക്രട്ടറിക്കെതിരെ നടപടിയെടുത്തത്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാര്‍ട്ടി ഒരിക്കലും തെറ്റായ വഴിയിൽ പോകില്ല, തകര്‍ത്തുകൊണ്ട് തിരുത്തുകയാണ് കുഞ്ഞികൃഷ്ണന്‍റെ നിലപാട്', നടപടിയുണ്ടാകുമെന്ന് എംവി ജയരാജൻ
വിദ്യാഭ്യാസ മന്ത്രിയുടെ അറിയിപ്പ്, ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള സ്‌കൂൾ പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം പൂർത്തിയായി; 4 ഭാഷകളിലായി 597 ടൈറ്റിലുകൾ റെഡി