'രാജ്യത്തെ പെൺകുട്ടികൾക്ക് പുരസ്കാരങ്ങളേക്കാൾ വലുത് ആത്മാഭിമാനം'; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി

Published : Dec 31, 2023, 12:29 PM IST
'രാജ്യത്തെ പെൺകുട്ടികൾക്ക് പുരസ്കാരങ്ങളേക്കാൾ വലുത് ആത്മാഭിമാനം'; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി

Synopsis

രാജ്യത്തിന്റെ സംരക്ഷകനായ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്തരം ക്രൂരത കാണുന്നതിൽ വേദനയുണ്ട്. 

ദില്ലി: ​ഗുസ്തി താരങ്ങളുടെ സമരത്തിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി. രാജ്യത്തെ ഓരോ പെൺകുട്ടികൾക്കും പുരസ്കാരങ്ങളേക്കാൾ വലുത് ആത്മാഭിമാനമാണെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. ഗുസ്തിതാരങ്ങളുടെ കണ്ണീരിനേക്കാൾ വലുതാണോ രാഷ്ട്രീയ നേട്ടങ്ങളെന്നും രാഹുൽ ചോദിച്ചു. രാജ്യത്തിന്റെ സംരക്ഷകനായ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്തരം ക്രൂരത കാണുന്നതിൽ വേദനയുണ്ട്. മോദി സ്വയം പ്രഖ്യാപിത ബാഹുബലിയാണെന്നും രാഹുൽ ​ഗാന്ധി വിമർശിച്ചു. സാമൂഹിക മാധ്യമമായ എക്സിലാണ് രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം. 

ഏഷ്യാനെറ്റ് ന്യൂസ്

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ