വയനാട് കാണാൻ സോണിയ ഗാന്ധി; രാഹുലിനൊപ്പം എത്തുന്നത് ഒരു ദിവസത്തെ സ്വകാര്യ സന്ദർശനത്തിന്, നേതാക്കളെ കാണും

Published : Sep 17, 2025, 05:19 PM IST
soniya gandhi

Synopsis

മുതിർന്ന കോൺ​ഗ്രസ് നേതാവ് സോണിയ ഗാന്ധി വയനാട് സന്ദർശിക്കും. രാഹുൽ ഗാന്ധിക്കൊപ്പമാണ് സോണിയ ഒരു ദിവസത്തെ സന്ദർശനത്തിനായി എത്തുന്നതെന്നാണ് വിവരം. വെളളിയാഴ്ച്ചയാണ് സന്ദർശനം

കൽപ്പറ്റ: മുതിർന്ന കോൺ​ഗ്രസ് നേതാവ് സോണിയ ഗാന്ധി വയനാട് സന്ദർശിക്കും. രാഹുൽ ഗാന്ധിക്കൊപ്പം വെള്ളിയാഴ്ചയാണ് സോണിയാ​ഗാന്ധി വയനാട്ടിലേക്ക് വരുന്നത്. ഒരു ദിവസത്തെ സന്ദർശനം മാത്രമാണെന്നാണ് പുറത്തുവരുന്ന വിവരം. മകളും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വയനാട്ടിൽ തുടരുന്നതിനിടെയാണ് ഇരുവരും ജില്ലയിലേക്ക് എത്തുന്നത്. സോണിയാ​ഗാന്ധിയുടേത് സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമാണെങ്കിലും നേതാക്കന്മാരെയും കാണുമെന്നാണ് വിവരം. രണ്ടുദിവസം മുമ്പാണ് പ്രിയങ്ക ​ഗാന്ധി വയനാട്ടിലെത്തിയത്. വയനാട്ടിലെത്തിയ പ്രിയങ്ക സാമൂഹിക- മതസാമുദായിക നേതാക്കൻമാരെ സന്ദർശിച്ചിരുന്നു. അതേസമയം, പാർട്ടിക്കുള്ളിലെ പോരിലും പ്രാദേശിക നേതാക്കളുടെ ആത്മഹത്യകളിലും കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് വയനാട് കോൺഗ്രസ്. ഈ വിവാദങ്ങളെ കുറിച്ച് പ്രിയങ്ക ഗാന്ധി എംപി ജില്ലാ നേതൃത്വത്തോട് വിവരം തേടി‌യതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 കോൺ​ഗ്രസ് നേതാക്കൾ

കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളെ തുടർന്ന് വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കളാണ്. ഡിസിസി നേതാക്കൾക്കെതിരെ ആരോപണമുന്നയിച്ചാണ് പലരും ജീവനൊടുക്കിയത്. എന്നാൽ തുടർ മരണങ്ങളും നേതാക്കൾ തമ്മിൽ തമ്മിലടിയും ഉണ്ടായിട്ടുംസംസ്ഥാന നേതൃത്വം കാര്യമായ ഇടപെടൽ നടത്തിയിട്ടില്ല. ഡിസിസി ജനറൽ സെക്രട്ടറി പി.വി.ജോൺ , ഡിസിസി ട്രഷറർ എൻ.എം. വിജയൻ മകൻ ജിജേഷ്, പാർട്ടി അനുഭാവിയും നേതാക്കളുടെ വിശ്വസ്തനുമായ രാജേന്ദ്രൻ നായർ, വാർഡ് മെമ്പർ ജോസ് നല്ലേടം എന്നിവരാണ് അഞ്ച് വർഷത്തിടെ ജീവനൊടുക്കിയത്. 2015 നവംബറിൽ ആണ് മാനന്തവാടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന പി.വി.ജോൺ പാർട്ടി ഓഫിസിനുള്ളിൽ തൂങ്ങിമരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്കാർ കാലുവാരിയതിന്റെ മനോവിഷമത്തിലാണ് ജോണിന്‍റെ ആത്മഹത്യ.

2023 മേയ് 29ന് ആണ് പുൽപള്ളി മേഖലയിലെ കോൺഗ്രസ് നേതാക്കളുടെ വിശ്വസ്തനായിരുന്ന രാജേന്ദ്രൻ നായർ ജീവനൊടുക്കുന്നത്. കോൺഗ്രസ് നേതൃത്വം നൽകുന്ന പുൽപള്ളി ബാങ്ക് ഭരണസമിതിയുടെ വായ്പത്തട്ടിപ്പിന് ഇരയായാണ് രാജേന്ദ്രന്‍റെ ആത്മഹത്യ. 2024 ഡിസംബർ 24ന് ആണ് ഡിസിസി ട്രഷറർ എൻഎം വിജയനും മകൻ ജിജേഷും ആത്മഹത്യ ചെയ്യുന്നത്. ബത്തേരിയിലെ സഹകരണബാങ്കുകൾ കേന്ദ്രീകരിച്ചു നടന്ന കോടികളുടെ നിയമനക്കൊള്ളയുടെ ഇരയായാണ് ഇവർ ജീവനൊടുക്കുന്നത്. ബാങ്കുകളിൽ നിയമനം വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് കോടികൾ ഡിസസി നേതാക്കൾ തട്ടിയെടുത്തിരുന്നു. ഒടുവിൽ ഈ ബാധ്യത എൻഎം വിജയന്റെ തലയിലായി. തുടർന്നാണ് ഭിന്നശേഷിക്കാരനായ മകൻ ജിജേഷിനു വിഷം കൊടുത്ത ശേഷം വിജയനും ജീവനൊടുക്കിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംഎ ബേബിയെ പരിഹസിക്കുന്നവർക്കുള്ള മറുപടി ഒന്നാം ക്ലാസ് പാഠപുസ്തകത്തിലുണ്ട്; മറിച്ചു നോക്കണം, ആര് കഴുകിയാലും പ്ലേറ്റ് പിണങ്ങില്ലെന്ന് മന്ത്രി
'ആണുങ്ങളെ വിശ്വസിക്കാം, സ്ത്രീകളെ വിശ്വസിക്കാനാവില്ല, അത്മഹത്യ ചെയ്യില്ല, ജയേട്ടനൊപ്പം ഉറച്ച് നിൽക്കും':ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഭാര്യ