പെരിയ ഇരട്ടക്കൊലപാതകം വീണ്ടുമുന്നയിച്ച് കോൺഗ്രസ്, ഉടൻ സിബിഐ അന്വേഷണം വേണമെന്ന് എ കെ ആന്‍റണി

Published : Apr 07, 2019, 05:50 PM ISTUpdated : Apr 07, 2019, 06:14 PM IST
പെരിയ ഇരട്ടക്കൊലപാതകം വീണ്ടുമുന്നയിച്ച് കോൺഗ്രസ്, ഉടൻ സിബിഐ അന്വേഷണം വേണമെന്ന് എ കെ ആന്‍റണി

Synopsis

ശരത്‍ലാലിനെയും കൃപേഷിനെയും കൊന്നവരെയും കൊല്ലിച്ചവരേയും ഉടനെ പിടികൂടണമെന്നും എ കെ ആന്‍റണി ആവശ്യപ്പെട്ടു. 

കാസർകോട്:പെരിയ ഇരട്ടക്കൊലപാതക കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണി.  കേസിൽ സിബിഐ അന്വേഷണം വേണമെന്ന ശരത്‍ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബത്തിന്‍റെ ആവശ്യത്തെ സർക്കാർ എതിർക്കരുത്. കൊന്നവരെയും കൊല്ലിച്ചവരേയും ഉടനെ പിടികൂടണമെന്നും എ കെ ആന്‍റണി ആവശ്യപ്പെട്ടു.

പെരിയ ഇരട്ടക്കൊലപാതകത്തിൽ മുഖ്യമന്ത്രി തന്നെ സിബിഐ അന്വേഷണത്തിന് ഉത്തരവിടണം. മുഖ്യമന്ത്രി അതിന് തയ്യാറായില്ലെങ്കിൽ കൊലപാതകത്തിന് പിന്നിൽ സിപിഎമ്മാണെന്ന ധാരണ എല്ലാവർക്കും ഉണ്ടാവുമെന്നും എ കെ ആന്‍റണി പറഞ്ഞു. കാസർകോട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പെരിയ ഇരട്ടക്കൊലപാതകം സിബിഐക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ഏ കെ ആന്‍റണി പറഞ്ഞത്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ
പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി