
ആലപ്പുഴ: സിപിഎം നേതൃത്വവും ജി സുധാകരനും തമ്മിലെ പോര് മുറുകുന്നു. സജി ചെറിയാനും ആർ നാസറിനും എച്ച് സലാമിനുമെതിരായ കടുത്ത വിമർശനം തുടർന്ന് ജി സുധാകരൻ. നാസർ കാര്യമറിയാതെയാണ് തന്നെ കുറ്റപ്പെടുത്തുന്നതെന്നും തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ പാർട്ടി അംഗങ്ങളുമുണ്ടെന്നും സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിനിടെ അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജി സുധാകരന് മനപ്പൂർവ്വം വീഴ്ചയുണ്ടായെന്ന പാർട്ടി കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നു.
മുതിർന്ന നേതാവ് ജിസുധാകരൻറെ രോഷം തുടരുകയാണ്. ഇന്നലെ പറഞ്ഞതിൻ്റെ തുടർച്ചയായാണ് ഇന്നത്തെ വിമർശനം. സജി ചെറിയാനെതിരായ സുധാകരൻ്റെ വിമർശനത്തെ പരസ്യമായി തള്ളിയ ജില്ലാ സെക്രട്ടറിയെയുംന്ന ചോദ്യം ചെയ്യുന്നു സുധാകരൻ. സജി ചെറിയാനും സലാം നാസറുമെല്ലാം ചേർന്ന് തനിക്കെതിരെ നീങ്ങുന്നുഎന്നാണ് സുധാകരൻറെ പ്രധാന പരാതി സൈബർ ആക്രമണം തടയാൻ ഈ നേതാക്കൾ ശ്രമിക്കുന്നില്ല എന്നാണ് ആക്ഷേപം. സംസ്ഥാന സെക്രട്ടറിയെ വിമർശിക്കുന്നില്ലെങ്കിലും സജിക്കെതിരെ നടപടി വേണമെന്ന തൻറെ ആവശ്യത്തിലെ മറുപടി കാക്കുന്നു സുധാകരൻ.
അതേസമയം, സംസ്ഥാന നേതൃത്വം പരാതിയിൽ തൊടുന്നില്ല. നിർണ്ണായക തെരഞ്ഞെടുപ്പ് കാലത്തെ സുധാകരൻറെ പൊട്ടിത്തെറി പാർട്ടിയെ വല്ലാതെ പ്രതിരോധത്തിലാക്കി. ഇതിനിടെയാണ് സുധാകരനെതിരാ അച്ചടക്ക നടപടിക്കാ കാരണമായ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നത്. അമ്പലപ്പുഴയിലെ പ്രചാരണത്തിൽ സുധാകരന് വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. എച്ച് സലാം എസ്ഡിപിഐക്കാരൻ ആണെന്ന പ്രചാരണത്തിൽ സുധാകരൻ മൗനം പാലിച്ചെന്നും വിമർശനമുണ്ട്. കമ്മീഷനെയും സുധാകരൻ ഇന്നലെ തള്ളിയിരുന്നു. സുധാകരൻ കോൺഗ്രസിലേക്ക് പോകുന്നുവെന്ന പ്രചാരണം നടക്കുമ്പോൾ സ്ഥിതി നിരീക്ഷിക്കുയാണെന്ന് കെപിസിസി അധ്യക്ഷൻ
മന്ത്രി സജി ചെറിയാനെതിരെ വിമർശനങ്ങൾ ആവർത്തിച്ച് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. പാര്‍ട്ടിക്കായി ഇനി പ്രചാരണത്തിന് ഇല്ലെന്നും ജി സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നേതാക്കള്‍ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു പാര്‍ട്ടി പരിപാടിക്കും തന്നെ വിളിച്ചിട്ടില്ലെന്നും ജി സുധാകരൻ കുറ്റപ്പെടുത്തുന്നു. തനിക്കും കുടുംബത്തിനും നേരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സൈബർ ആക്രമണം നടത്തുന്നത് പാർട്ടി അംഗങ്ങൾ ഉൾപ്പടെ ഉള്ളവരാണ് എന്നാണ് ജി സുധാകരൻ ആരോപിക്കുന്നത്. ജില്ലാ സെക്രട്ടറി നാസറിനും എച്ച് സലാമിനും എതിരെയും ജി സുധാകരൻ വിമർശനം ഉന്നയിക്കുന്നു.
ഫേസ്ബുക്കിലൂടെ പാർട്ടിപ്രവർത്തകർ തന്നെ അധിക്ഷേപിക്കുന്നു. തനിക്ക് അധികാരമോഹമെന്നും പാർലമെന്‍ററി മോഹമെന്ന് പ്രചരിപ്പിച്ചു. അവർക്കെതിരെ നടപടി എടുക്കണം. ജില്ലാ സെക്രട്ടറി നാസറും സജി ചെറിയാനും തനിക്കെതിരെ പരസ്യപ്രവർത്തനം നടത്തി. ഇവരൊക്കെ സൈബർ പോരാളികൾ അല്ലല്ലോ എന്നും സുധാകരന്‍ ചോദിക്കുന്നു. ജില്ലാ സെക്രട്ടറി നാസറിന്റെ കീഴിലെ ബ്രാഞ്ചിൽ ഞാൻ പ്രവർത്തിക്കുന്നത് തന്നെ അയാൾക്ക് അഭിമാനിക്കണ്ട കാര്യമല്ലേ എന്നും ജി സുധാകരന്‍ ചോദിച്ചു. സൈബർ അക്രമണത്തിനെതിരെ നടപടി എടുക്കേണ്ടവർ എന്നെ ഉപദേശിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.