സംസ്ഥാനത്തെ പൊലീസ് സേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനുകൾ ദത്തെടുക്കുന്നു. 'മൈ പൊലീസ് സ്റ്റേഷൻ പ്രോജക്ട്' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി, പ്രധാനമന്ത്രിയുടെ 'വികസിത് ഭാരത് - 2047' ൻ്റെ ഭാഗമായി മാതൃകാ പൊലീസ് സ്റ്റേഷനുകൾ വാർത്തെടുക്കാൻ ലക്ഷ്യമിടുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനുകൾ ദത്തെടുത്തു. പത്ത് വർഷത്തിലധികം സർവീസുള്ള, ജില്ലാ പൊലീസ് മേധാവിയായോ അതിന് മുകളിലുള്ള റാങ്കിലോ പ്രവർത്തിക്കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തെ ഓരോ പൊലീസ് സ്റ്റേഷനുകൾ വീതം ദത്തെടുത്തത്. സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ചാണ് ദത്തെടുക്കൽ. പ്രധാനമന്ത്രിയുടെ വികസിത് ഭാരത് - 2047 ൻ്റെ ഭാഗമായി മാതൃകാ പൊലീസ് സ്റ്റേഷനുകൾ വാർത്തെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
'മൈ പൊലീസ് സ്റ്റേഷൻ പ്രോജക്ട്' എന്ന ഈ പദ്ധതിയുടെ സംസ്ഥാനതല നോഡൽ ഓഫീസറായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി വിജയനെ നിയോഗിച്ചിട്ടുണ്ട്. ദത്തെടുത്ത സ്റ്റേഷനുകളിലെ പുരോഗതി ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യണം. പദ്ധതിയുടെ പുരോഗതി വിലയിരുത്തി ആവശ്യപ്പെടുന്ന സമയത്ത് കൃത്യമായ പുരോഗതി റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
ദത്തെടുക്കുന്ന പൊലീസ് സ്റ്റേഷനുകളിൽ ക്രമസമാധാന പാലനവും മറ്റ് സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രം നൽകിയ ശുപാർശകളിൽ അഞ്ച് ശതമാനമെങ്കിലും നടപ്പിലാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. . ഡി.ജി.പി റാങ്കിലുള്ള യോഗേഷ് ഗുപ്ത ഐ.പി.എസ് തിരുവനന്തപുരം സിറ്റിയിലെ തമ്പാനൂർ പൊലീസ് സ്റ്റേഷനും മനോജ് എബ്രഹാം ഐ.പി.എസ് വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനും ദത്തെടുത്തു. ഡി.ജി.പി എസ്. സുരേഷ് കിളിമാനൂർ പൊലീസ് സ്റ്റേഷനും ഡി.ജി.പി എസ്. ശ്രീജിത്ത് തുമ്പ പൊലീസ് സ്റ്റേഷനും ദത്തെടുത്തിട്ടുണ്ട്. എ.ഡി.ജി.പിമാരായ എം.ആർ. അജിത് കുമാർ വർക്കല പൊലീസ് സ്റ്റേഷനും വിജയ് എസ്. സാഖറെ കളമശ്ശേരി പൊലീസ് സ്റ്റേഷനും ബൽറാം കുമാർ ഉപാധ്യായ കഴക്കൂട്ടം പൊലീസ് സ്റ്റേഷനും ജി ലക്ഷ്മൺ കരമന പൊലീസ് സ്റ്റേഷനും പി. വിജയൻ പേരൂർക്കട പൊലീസ് സ്റ്റേഷനും ദത്തെടുത്തു.
ഉദ്യോഗസ്ഥരും ദത്തെടുത്ത സ്റ്റേഷനും
എഡിജിപി അശോക് യാദവ് – പയ്യന്നൂർ പൊലീസ് സ്റ്റേഷൻ.
എഡിജിപി ദിനേന്ദ്ര കശ്യപ് – വളപട്ടണം പൊലീസ് സ്റ്റേഷൻ
എഡിജിപി തുമ്മല വിക്രം – മംഗലാപുരം പൊലീസ് സ്റ്റേഷൻ
എഡിജിപി എച്ച്. വെങ്കിടേഷ് – മ്യൂസിയം പൊലീസ് സ്റ്റേഷൻ
എഡിജിപി ഗോപേഷ് അഗർവാൾ – കുന്നംകുളം പൊലീസ് സ്റ്റേഷൻ
എഡിജിപി തരുൺ കുമാർ – ഫറോക്ക് പൊലീസ് സ്റ്റേഷൻ
എഡിജിപി സന്തോഷ് വർമ്മ – കുണ്ടറ പൊലീസ് സ്റ്റേഷൻ
ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥർ
ജി. സ്പർജൻ കുമാർ – മണ്ണന്തല പൊലീസ് സ്റ്റേഷൻ
ഹർഷിത അട്ടല്ലൂരി – മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ, തിരുവനന്തപുരം
നാഗരാജു ചകിലം – ശ്രീകാര്യം പൊലീസ് സ്റ്റേഷൻ
സിദ്ധാർത്ഥ് ശഷ്നി – തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷൻ
അനൂപ് കുരുവിള ജോൺ – പുനലൂർ പൊലീസ് സ്റ്റേഷൻ
പി. പ്രകാശ് – ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ
കെ. സേതുരാമൻ – ടൗൺ വെസ്റ്റ് പൊലീസ് സ്റ്റേഷൻ
നീരജ് കുമാർ ഗുപ്ത – താമരശ്ശേരി പൊലീസ് സ്റ്റേഷൻ
എ. അക്ബർ – കടവന്ത്ര പൊലീസ് സ്റ്റേഷൻ
കോരി സഞ്ജയ് കുമാർ ഗുരുദിൻ – കേളകം പൊലീസ് സ്റ്റേഷൻ
കാളിരാജ് മഹേഷ് കുമാർ – ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷൻ
ദേബേഷ് കുമാർ ബെഹ്‌റ – കണ്ണപുരം പൊലീസ് സ്റ്റേഷൻ
ഉമ ബെഹ്‌റ – മട്ടന്നൂർ പൊലീസ് സ്റ്റേഷൻ
രാജ്പാൽ മീണ – നല്ലളം പൊലീസ് സ്റ്റേഷൻ
ജയനാഥ് ജെ. – കഠിനംകുളം പൊലീസ് സ്റ്റേഷൻ
പുട്ട വിമലാദിത്യ – നടക്കാവ് പൊലീസ് സ്റ്റേഷൻ
എസ്. അജീത ബീഗം – മലയിൻകീഴ് പൊലീസ് സ്റ്റേഷൻ
ആർ. നിശാന്തിനി – പൂന്തുറ പൊലീസ് സ്റ്റേഷൻ
എസ്. സതീഷ് ബിനോ – വിളപ്പിൽശാല പൊലീസ് സ്റ്റേഷൻ
രാഹുൽ ആർ. നായർ – പയ്യോളി പൊലീസ് സ്റ്റേഷൻ
എസ്. ശ്യാംസുന്ദർ – കാട്ടാക്കട പൊലീസ് സ്റ്റേഷൻ
ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥർ
ഡോ. എ. ശ്രീനിവാസ് – ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ
തോംസൺ ജോസ് – ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ
മഞ്ജുനാഥ് എച്ച് – ഹേമാംബിക നഗർ പൊലീസ് സ്റ്റേഷൻ
യതീഷ് ചന്ദ്ര – പറവൂർ നോർത്ത് പൊലീസ് സ്റ്റേഷൻ
ഹരി ശങ്കർ – വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ
കാർത്തിക് കെ – കൽപ്പറ്റ പൊലീസ് സ്റ്റേഷൻ
പ്രതീഷ് കുമാർ – ചാവക്കാട് പൊലീസ് സ്റ്റേഷൻ
നാരായണൻ ടി. – മാന്നാർ പൊലീസ് സ്റ്റേഷൻ
ശിവവിക്രം ജി. – കൊടകര പൊലീസ് സ്റ്റേഷൻ
ഡോ. അരുൾ ആർ.ബി. കൃഷ്ണ – ഫോർട്ട് പൊലീസ് സ്റ്റേഷൻ, തിരുവനന്തപുരം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam